കോഹ്‌ലിക്കെതിരെയും നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തുമോ?; വൈറലായി ദിഗ്‌വേഷ് രാതിയുടെ മറുപടി, വീഡിയോ

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്‍പാണ് പ്രതികരണം

തന്റെ ഐക്കോണിക്കായ നോട്ട്ബുക്ക് സെലിബ്രേഷന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കെതിരെയും നടത്തുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കി ലഖ്‌നൗ സ്പിന്നര്‍ ദിഗ്‌വേഷ് രാതി. ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്‍പാണ് താരത്തിന്റെ പ്രതികരണം.

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ആരാധകരോട് സംസാരിക്കുകയായിരുന്നു ദിഗ്‌വേഷ്. താങ്കളുടെ നോട്ട്ബുക്ക് ലിസ്റ്റിലെ അടുത്ത ബാറ്റര്‍ ആരാണെന്നായിരുന്നു ആരാധകരില്‍ ഒരാളുടെ ചോദ്യം. ഉടനെ തന്നെ വിരാട് കോഹ്‌ലിയുടേതായിരിക്കുമെന്ന് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഉടനെ ദിഗ്‌വേഷ് ചിരിച്ചുകൊണ്ട് തലയാട്ടുകയും ഇല്ലെന്ന് പറയുകയും ചെയ്യുകയായിരുന്നു.

Someone asked :- Who’ll be the next batter in that notebook list.Crowd :- “ Virat Bhai ka ”.Digvesh Rathee :- ( instantly nodded his head and said ‘ NO ’ )😭😭😭😭😭 pic.twitter.com/IB8tXehvi9

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിവാദമായിട്ടുള്ളതുമായ വിക്കറ്റ് ആഘോഷമാണ് നോട്ട്ബുക്ക് സെലിബ്രേഷന്‍. പുറത്തായ ബാറ്ററുടെ പേര് നോട്ട്ബുക്കില്‍ കുറിക്കുന്ന മാതൃകയില്‍ കൈ കൊണ്ട് മറ്റേ കൈവെള്ളയില്‍ ബൗളര്‍മാര്‍ എഴുതുന്നതായി കാണിക്കുന്നതാണിത്. ഐപിഎല്‍ 2025ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരം ദിഗ്വേഷ് രാതിയാണ് ഇതിന് തുടക്കമിട്ടത്. ബിസിസിഐ നടപടിയെടുത്തിട്ടും വിവാദ ആഘോഷം ദിഗ്വേഷ് പലതവണ ആവര്‍ത്തിച്ചു. തുടര്‍ന്ന് താരത്തെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

സസ്പെന്‍ഷന്‍ കാരണം ദിഗ്വേഷിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ദിഗ്വേഷിന്റെ അഭാവത്തിലും ഗുജറാത്തിനെതിരായ മാച്ചില്‍ നോട്ട്ബുക്ക് സെലിബ്രേഷന്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു. ലഖ്നൗവിന്റെ തന്നെ മറ്റൊരു ബൗളറായ ആകാശ് മഹാരാജ് സിങ്ങാണ് ദിഗ്വേഷിന്റെ നോട്ട്ബുക്ക് സെലിബ്രേഷന്‍ ആവര്‍ത്തിച്ചത്.

Content Highlights: Will Digvesh Rathi Do Notebook Celebration Vs Virat Kohli? Spinner Reacts

To advertise here,contact us