ടീമിന് കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ നിലനിർത്താതിരിക്കുക, ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത വിചിത്രമായ നീക്കവുമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള പോരാട്ടം ആരംഭിച്ചത്. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്.
കൊൽക്കത്തയുടെ ഈ നീക്കം വലിയ ആരാധകരോഷത്തിന് ഇടയാക്കിയിരുന്നു. പിന്നീട് പഞ്ചാബ് കിംഗ്സ് റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച ശ്രേയസ് അയർ ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്തു. അജിങ്ക്യ രഹാനെയാണ് കൊൽക്കത്ത ക്യാപ്റ്റനായി നിയമിച്ചത്.
ഇപ്പോൾ വീണ്ടും ശ്രേയസിന്റെ പേരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ 2024 കിരീടം ഉയർത്തിയതിന്റെ ഒന്നാം വാർഷികത്തിൽ ടീം ഇറക്കിയ ഔദ്യോഗിക പോസ്റ്ററിൽ നിന്നും ശ്രേയസിനെ ഒഴിവാക്കിയിരിക്കുകയാണ്. നിലവിൽ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ ശ്രേയസ് ഇല്ലാതെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൊൽക്കത്തയുടെ കിരീടനേട്ടത്തിന്റെ വാർഷികത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
A day that will live in our hearts, forever 🥹Celebrating 1 year of our third IPL crown 👑 💜 pic.twitter.com/EqAzfse5jK
കൊൽക്കത്തയുടെ ഈ നീക്കത്തിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം നേടിക്കൊടുത്ത നായകനെ ഒഴിവാക്കിയത് എന്തിനാണെന്നാണ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം. കൊൽക്കത്ത വീണ്ടും ശ്രേയസിനെ അവഗണിക്കുകയാണെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.
Shreyas Iyer left out of KKR’s 2024 IPL title tribute, and fans are NOT happy! 😡“Where’s the respect for the captain?” is trending across socials.#KKR #ShreyasIyer #IPL2025 #CricketNews #CaptainSnub #IPLDrama pic.twitter.com/vqRiTDMqnx
THANK GOD ! SHREYAS IYER DESERVED BETTER ! AND NOW HE IS IN BETTER FRANCHISE THAN THIS UNGREATFUL KKR ! https://t.co/87x8X9EJSJ pic.twitter.com/zVZHaVFmEq
അതേസമയം ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്സ് ഐപിഎൽ 2025 സീസണിന്റെ പ്ലേ ഓഫിൽ കടന്നിരിക്കുകയാണ്. 14 മത്സരങ്ങളില് നിന്ന് ഒന്പത് വിജയവും 19 പോയിന്റുമായി നിലവില് ഒന്നാം സ്ഥാനക്കാരാണ് പഞ്ചാബ്. 11 വര്ഷങ്ങള്ക്ക് ശേഷമാണ് പഞ്ചാബ് ഐപിഎല്ലിന്റെ പ്ലേ ഓഫില് കടന്നിരിക്കുന്നത്. അതേസമയം നിലവിലെ ചാംപ്യന്മാരായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 12 പോയിന്റുമായി ടേബിളിലെ എട്ടാം സ്ഥാനത്താണ് കൊല്ക്കത്ത സീസണ് ഫിനിഷ് ചെയ്തത്.
Content Highlights: Shreyas Iyer omitted from KKR's one-year anniversary of third IPL title