ഐപിഎല്ലില് റോയല് ചലഞ്ചേഴ്സിനെതിരെ സെഞ്ച്വറി നേടി ഫോമിലേക്ക് ഉയര്ന്നിരിക്കുകയാണ് ലഖ്നൗ സൂപ്പര് ജയന്റ്സ് ക്യാപ്റ്റന് റിഷഭ് പന്ത്. ടൂര്ണമെന്റിലുടനീളം മോശം ഫോമിന്റെ പേരില് പഴികേട്ട പന്ത് അവസാനമത്സരത്തില് വെടിക്കെട്ട് സെഞ്ച്വറി തികച്ചിരിക്കുകയാണ്. ആര്സിബിക്കെതിരെ വണ്ഡൗണായി ക്രീസിലെത്തിയ പന്ത് 61 പന്തില് നിന്ന് 118 റണ്സെടുത്ത താരം പുറത്താവാതെ നിന്നു.
Came for the 💯, stayed for the 🕺pic.twitter.com/fzCmB47Coj
മത്സരത്തിന്റെ പതിനെട്ടാം ഓവറില് (17.5) വെറും 54 പന്തില് നിന്നാണ് പന്ത് സെഞ്ച്വറി തികച്ചത്. ഐപിഎല്ലിലെ രണ്ടാമത്തെ സെഞ്ച്വറിയും ഏഴ് വര്ഷത്തിനു ശേഷമുള്ള ആദ്യ സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.
വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഒരു തകര്പ്പന് റെക്കോര്ഡും റിഷഭ് പന്ത് സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎല്ലില് 3,500 റണ്സെന്ന നാഴികക്കല്ലാണ് ഒറ്റ ഇന്നിങ്സില് പന്ത് പൂര്ത്തിയാക്കിയത്. നിലവില് ലഖ്നൗ സൂപ്പര് ജയന്റ്സിന് വേണ്ടി കളിക്കുന്ന മറ്റൊരു താരത്തിനും ഈ റെക്കോര്ഡ് സ്വന്തമാക്കാന് സാധിച്ചിട്ടില്ല.
Pant bhaiyya ka bhaukaal 😎🔥 pic.twitter.com/ILv5kb0oo1
3,500 ഐപിഎല് റണ്സ് നേട്ടത്തിലെത്തുന്ന 23-ാം താരവും 17-ാം ഇന്ത്യന് താരവുമാണ് പന്ത്. വിരാട് കോഹ്ലി, രോഹിത് ശര്മ, ശിഖര് ധവാന്, സുരേഷ് റെയ്ന, എംഎസ് ധോണി, കെഎല് രാഹുല്, അജിങ്ക്യ രഹാനെ, റോബിന് ഉത്തപ്പ, ദിനേഷ് കാര്ത്തിക്, സഞ്ജു സാംസണ്, അമ്പാട്ടി റായിഡു, സൂര്യകുമാര് യാദവ്, ഗൗതം ഗംഭീര്, മനീഷ് പാണ്ഡേ, ശുഭ്മന് ഗില്, ശ്രേയസ് അയ്യര് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന് താരങ്ങള്.
റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആദ്യ 2 സ്ഥാനങ്ങള് ഉറപ്പിക്കാന് സാധിക്കുന്ന മത്സരത്തിലാണ് പന്ത് തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. ഐപിഎല് മെഗാ താരലേലത്തില് ഏറ്റവും ഉയര്ന്ന തുകയ്ക്ക് സൂപ്പര് ജയന്റ് സ്വന്തമാക്കിയ റിഷബ് പന്തിന് ഇക്കാലമത്രയും മികച്ച പ്രകടനം നടത്താന് സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പര് കിങ്സിനെതിരെ ഫിഫ്റ്റി നേടിയ പ്രകടനം ഒഴിച്ചുനിര്ത്തിയാല് പന്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു.
അതേസമയം പന്തിന്റെ സെഞ്ച്വറിക്കരുത്തില് ബെംഗളൂരുവിന് മുന്നില് കൂറ്റന് വിജയലക്ഷ്യമാണ് ലഖ്നൗ ഉയര്ത്തിയിരിക്കുന്നത്, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ സൂപ്പര് ജയന്റ്സ് നിശ്ചിത 20 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 227 റണ്സാണ് അടിച്ചെടുത്തത്.
Content Highlights: Rishabh Pant Completes 3500 Runs in Indian Premier League