ഐപിഎൽ 2025 ലെ പോരാട്ടങ്ങൾ കൂടുതൽ ശക്തമാവുകയാണ്. ലഖ്നൗ സൂപ്പർ ജയൻറ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോട് കൂടി ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാകും. ആർസിബി, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് പ്ലേ ഓഫ് യോഗ്യത നേടിയിട്ടുള്ളത്.
അതേ സമയം ഐപിഎൽ പോരാട്ടം കടുക്കുന്നതോടെ റണ്വേട്ടക്കാരുനുള്ള ഓറഞ്ച് ക്യാപ്പിനായി പോരാട്ടവും മുറുകുകയാണ്. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ 57 റണ്സടിച്ച് മുംബൈയുടെ ടോപ് സ്കോററായ സൂര്യകുമാര് യാദവ് റൺവേട്ടക്കാരില് മൂന്നാം സ്ഥാനം നിലനിര്ത്തിയതിനൊപ്പം ഒന്നാം സ്ഥാനത്തുള്ള സായ് സൂദര്ശനും രണ്ടാം സ്ഥാനത്തുളള ശുഭ്മാന് ഗില്ലുമായുള്ള അകലം വലിയ തോതിൽ കുറച്ചു.
14 മത്സരങ്ങളും പൂര്ത്തിയായപ്പോള് 640 റണ്സുമായാണ് സൂര്യകുമാര് മൂന്നാമത് തടരുന്നത്. 649 റണ്സുള്ള ശുഭ്മാന് ഗില് രണ്ടാമതും 679 റണ്സുള്ള സായ് സുദര്ശന് ഒന്നാമതുമാണ്. റണ്വേട്ടക്കാരില് ആദ്യ 10ലുള്ള ബാറ്റര്മാരെല്ലാം 500 കടന്നവരാണ്. മിച്ചല് മാര്ഷ് (560), യശസ്വി ജയ്സ്വാള്(559), വിരാട് കോഹ്ലി(548), കെ എല് രാഹുല്(539), ജോസ് ബട്ലര്(538), ശ്രേയസ് അയ്യര്(514), നിക്കോളാസ് പുരാന്(511) എന്നിവരാണ് ആദ്യ പത്തിലുള്ളവര്.
Content Highlights: orange cap in ipl 2025 suryakumar yadav