ടി20 ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച 25 താരങ്ങളെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്ഫോ. അഫ്ഗാൻ താരം റാഷിദ് ഖാൻ ഒന്നമതുള്ള ലിസ്റ്റിൽ ആറ് ഇന്ത്യൻ താരങ്ങളാണ് ഇടം നേടിയത്. രാജ്യത്തിനായും വിവിധ ടി 20 ലീഗുകളിൽ ക്ലബുകൾക്കായും താരങ്ങൾ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിക് ബസ് പട്ടിക പുറത്തിറക്കിയത്.
രണ്ടാം സ്ഥാനത്ത് കൊല്ക്കത്ത താരം സുനില് നരെയ്ന് ഇടം നേടിയപ്പോള് എ ബി ഡിവില്ലിയേഴ്സും മൂന്നാമതും ലസിത് മലിംഗ നാലാമതുമാണ്. കൊല്ക്കത്ത ഓള് റൗണ്ടര് ആന്ദ്രെ റസല് അഞ്ചാം സ്ഥാനത്ത് എത്തിയപ്പോള് ആറാം സ്ഥാനത്ത് വെസ്റ്റ് ഇന്ഡീസിന്റെ ക്രിസ് ഗെയിലും ഏഴാം സ്ഥാനത്ത് ഇന്ത്യയുടെ ജസ്പ്രീത് ബുംമ്രയും ഇടം നേടി.
ഓള് റൗണ്ടര്മാരായ ഷെയ്ന് വാട്സണും കെയ്റോണ് പൊള്ളാര്ഡും ഡ്വയിന് ബ്രാവോയുമാണ് യഥാക്രമം പത്തുവരെയുള്ള സ്ഥാനങ്ങളിൽ . ഡേവിഡ് വാര്ണര് പതിനൊന്നാമത് എത്തിയപ്പോള് ധോണി പന്ത്രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് താരം ജോസ് ബട്ലര് പതിമൂന്നാമതും എത്തി. പതിനാലാം സ്ഥാനത്ത് ഇന്ത്യയുടെ സൂര്യകുമാര് യാദവും പതിനഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന് മുന് നായകന് ഫാഫ് ഡൂപ്ലെസിയും പതിനാറാം സ്ഥാനത്ത് വെസ്റ്റ് ഇന്ഡസിന്റെ നിക്കോളാസ് പുരാനുമാണുള്ളത്.
ഗ്ലെന് മാക്സ്വെല് പതിനേഴാം സ്ഥാനത്തുള്ളപ്പോള് സുരേഷ് റെയ്ന പതിനെട്ടാമതും വിരാട് കോഹ്ലി പത്തൊമ്പതാം സ്ഥാനത്തുമാണ്. ഇമ്രാന് താഹിര്(20), ബ്രണ്ടന് മക്കല്ലം(21), ജെയിംസ് വിന്സ്(22), ഡാന് ക്രിസ്റ്റ്യന്(23), ഷാഹിദ് അഫ്രീദി(24), ഇന്ത്യയുടെ ഭുവനേശ്വര് കുമാര്(25) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.
Content Highlights: Cricinfo selects the 25 greatest players in T20 cricket history; Six Indians