ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡേ പോരാട്ടം. വൈകുന്നേരം 3.30 മുതൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെയും രാത്രി 7.30 മുതൽ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും നേരിടും.
ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഗുജറാത്ത് ചെന്നൈയെ നേരിടാനൊരുങ്ങുന്നത്. 13 മത്സരങ്ങളില് നിന്ന് 18 പോയിന്റാണ് ഗുജറാത്തിനുള്ളത്. ഇന്ന് ജയിച്ചാൽ 20 പോയിന്റോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാം.
അതേസമയം 13 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് മാത്രമുള്ള ചെന്നൈ ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. നിലവിൽ അവസാന സ്ഥാനത്താണ് ചെന്നൈ. ഇന്ന് വലിയ മാർജിനിൽ ജയിച്ചാൽ എട്ട് പോയിന്റ് നേടി രാജസ്ഥാന്റെ മുന്നിൽ കയറാനുള്ള സാധ്യതയുമുണ്ട്.
ഏഴാം സ്ഥാനത്തുള്ള കൊൽക്കത്തയും എട്ടാം സ്ഥാനത്തുള്ള ഹൈദരാബാദും ലക്ഷ്യമിടുന്നതും ആശ്വാസ ജയമാണ്. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് കൊൽക്കത്തയ്ക്കുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 11 പോയിന്റാണ് ഹൈദരാബാദിനുള്ളത്.
Content Highlights: Super Sunday in IPL today; Gujarat vs Chennai; Hyderabad vs Kolkata