ഫിഫ്റ്റിയടിച്ച് കോണ്‍വേയും ബ്രെവിസും; ഗുജറാത്തിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ചെന്നൈ

ഡെവോണ്‍ കോണ്‍വേയും ഡെവാള്‍ഡ് ബ്രെവിസും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി. ഡെവോണ്‍ കോണ്‍വേയും ഡെവാള്‍ഡ് ബ്രെവിസും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.

🎯 Set for the final half of the final game!🦁 #GTvCSK #WhistlePodu pic.twitter.com/QpLIrR0xPB

യുവ ഓപണര്‍ ആയുഷ് മാത്രേ നല്‍കിയ വെടിക്കെട്ട് തുടക്കം പിന്നീടെത്തിയ ചെന്നൈ ബാറ്റര്‍മാരെല്ലാം ഏറ്റെടുക്കുകയാണ് ചെയ്തത്. ഡെവോണ്‍ കോണ്‍വേയെ കാഴ്ച്ക്കാരനാക്കി കൂറ്റനടികളുമായി ആയുഷ് ടീമിന് മിന്നും തുടക്കം നല്‍കിയപ്പോള്‍ ഓപണിങ് വിക്കറ്റില്‍ 44 റണ്‍സാണ് പിറന്നത്.

17 പന്തില്‍ 34 റണ്‍സ് നേടിയ ആയുഷിനെ മടക്കി പ്രസീദ് കൃഷ്ണയാണ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. വണ്‍ഡൗണായി എത്തിയ ഉര്‍വില്‍ പട്ടേലും കോണ്‍വേയുമായി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 63 റണ്‍സാണ് നേടിയത്.

Bats Blitz! 🦁💥#GTvCSK #WhistlePodu pic.twitter.com/fnVaATNekC

19 പന്തില്‍ 37 റണ്‍സ് നേടിയ പട്ടേലിനെ സായി കിഷോര്‍ പുറത്താക്കിയപ്പോള്‍ ശിവം ദുബേ 8 പന്തില്‍ 17 റണ്‍സ് നേടി പുറത്തായി. കോണ്‍വേ 35 പന്തില്‍ 52 റണ്‍സ് നേടി പുറത്താകുമ്പോള്‍ 156/4 എന്ന നിലയിലായിരുന്ന ചെന്നൈയെ ഡെവാള്‍ഡ് ബ്രെവിസും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് 200 റണ്‍സ് കടത്തിയത്.

39 പന്തില്‍ നിന്ന് 74 റണ്‍സ് നേടിയ ഈ കൂട്ടുകെട്ട് അവസാന പന്തിലാണ് തകര്‍ന്നത്. 23 പന്തില്‍ 57 റണ്‍സ് നേടിയ ബ്രെവിസിനെ പ്രസീദ് കൃഷ്ണയാണ് പുറത്താക്കിയത്. രവീന്ദ്ര ജഡേജ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി പ്രസീദ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: IPL 2025: Brevis, Conway fifties power Chennai Super Kings to 230/5 against Gujarat Titans

To advertise here,contact us