SRH തിരുത്തിയ റെക്കോർഡ്; സീസണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ആർസിബിയുടെ ആദ്യ തോൽവി

സീസണിൽ 13 മത്സരങ്ങൾ കളിച്ച ആർസിബി എട്ട് വിജയവും നാല് പരാജയവുമാണ് നേരിട്ടത്

ഐപിഎൽ സീസണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് എല്ലാ മത്സരങ്ങളും വിജയിച്ചെന്ന റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ റെക്കോർഡ് തിരുത്തിയെഴുതി സൺറൈസേഴ്സ് ഹൈദരാബാദ്. സീസണിൽ 13 മത്സരങ്ങൾ കളിച്ച ആർസിബി എട്ട് വിജയവും നാല് പരാജയവുമാണ് നേരിട്ടത്. ഇതിൽ ആർസിബിയുടെ മൂന്ന് പരാജയങ്ങൾ സ്വന്തം ​ഗ്രൗണ്ടായ ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. ആകെ നേടിയ എട്ടിൽ ഏഴ് വിജയങ്ങളും ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ്.

എന്നാൽ സീസണിൽ ആദ്യമായി ആർസിബി ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഒരു മത്സരം പരാജയപ്പെട്ടു. സൺറൈസേഴ്സ് ഹൈദരാബാദിനോട് 42 റൺസിനാണ് ആർസിബിയുടെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 189 റൺസിൽ ആർസിബിയുടെ എല്ലാവരും പുറത്തായി.

നേരത്തെ ഇഷാൻ കിഷൻ പുറത്താകാതെ നേടിയ 94 റൺസാണ് ആർസിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അഭിഷേക് ശർമ 34 റൺസും അനികെത് വർമ ഒമ്പത് പന്തിൽ 26 റൺസും സംഭാവന ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബാറ്റിങ്ങിൽ ഫിൽ സോൾട്ട് 62 റൺസും വിരാട് കോഹ്‍ലി 43 റൺസും ജിതേഷ് ശർമ 24 റൺസും നേടി.

Content Highlights: SRH becomes the first team to defeat RCB outside chinnaswamy in IPL 2025

To advertise here,contact us