ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിനിടെ ടീമുകളുടെ സ്ലോ ഓവർ റേറ്റിൽ ഇരു ക്യാപ്റ്റന്മാർക്കും പണികിട്ടി. സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാറും പിഴയടക്കണമെന്ന് ബിസിസിഐ അറിയിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്ക് വേണ്ടി നായക വേഷമണിഞ്ഞത് ജിതേഷ് ശർമയാണെങ്കിലും പ്രഖ്യാപിത ക്യാപ്റ്റനും സ്ഥിരം ക്യാപ്റ്റനും രജത് പാട്ടീദാർ ആയതുകൊണ്ടാണ് താരത്തിന് മേൽ ഫൈൻ ചുമത്തിയത്.
ആർസിബിയുടെ സീസണിലെ രണ്ടാമത്തെ ഓവർ റേറ്റ് കുറ്റമായതിനാൽ പാട്ടിദാറിന് 24 ലക്ഷം രൂപ പിഴ ചുമത്തിയതായി ഐപിഎൽ ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടം പ്രകാരം, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കഠിനമായ പിഴകൾ ചുമത്തും.
അതേസമയം ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം, സീസണിൽ SRH നടത്തുന്ന ആദ്യത്തെ കുറ്റകൃത്യമായതിനാൽ കമ്മിൻസിന് 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മത്സരത്തിൽ ഹൈദരാബാദിനെതിരെ 42 റൺസിനാണ് ആർസിബിയുടെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 189 റൺസിൽ ആർസിബിയുടെ എല്ലാവരും പുറത്തായി.
നേരത്തെ ഇഷാൻ കിഷൻ പുറത്താകാതെ നേടിയ 94 റൺസാണ് ആർസിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അഭിഷേക് ശർമ 34 റൺസും അനികെത് വർമ ഒമ്പത് പന്തിൽ 26 റൺസും സംഭാവന ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബാറ്റിങ്ങിൽ ഫിൽ സോൾട്ട് 62 റൺസും വിരാട് കോഹ്ലി 43 റൺസും ജിതേഷ് ശർമ 24 റൺസും നേടി.
Content Highlights: Pat Cummins, Rajat Patidar fined for slow-over rate in RCB vs SRH clash