ഹൈദരാബാദിനെതിരെ ഹിറ്റ് വിക്കറ്റായി ക്രുണാൽ പാണ്ഡ്യ; സീസണിലെ രണ്ടാമത്തേത്; ചരിത്രത്തിലെ 17-ാമത്തേത്

ഐപിഎൽ ചരിത്രത്തിലെ 17-ാമത്തെ ഹിറ്റ് വിക്കറ്റാണിത്

ഐപിഎൽ 2025 സീസണിൽ ഹിറ്റ് വിക്കറ്റാകുന്ന രണ്ടാമത്തെ താരമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്രുണാൽ പാണ്ഡ്യ. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ 19-ാം ഓവറിലാണ് താരം ഹിറ്റ് വിക്കറ്റായത്. പാറ്റ് കമ്മിൻസിന്റെ യോർക്കർ നേരിടുന്നതിനിടെ കിരീസിലേക്ക് ആഴത്തിൽ ഇറങ്ങിയപ്പോൾ ബാറ്റ് സ്റ്റമ്പിൽ തട്ടുകയായിരുന്നു. ആറ് പന്തിൽ എട്ട് റൺസ് നേടിയ ശേഷമാണ് പാണ്ഡ്യ പുറത്തായത്.

ഈ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ അഭിനവ് മനോഹർ ഇതേ രീതിയിൽ പുറത്തായിരുന്നു. ഐപിഎൽ ചരിത്രത്തിലെ 17-ാമത്തെ ഹിറ്റ് വിക്കറ്റാണിത്.

അതേസമയം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 42 റൺസിനാണ് ആർസിബിയുടെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 189 റൺസിൽ ആർസിബിയുടെ എല്ലാവരും പുറത്തായി.

നേരത്തെ ഇഷാൻ കിഷൻ പുറത്താകാതെ നേടിയ 94 റൺസാണ് ആർസിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അഭിഷേക് ശർമ 34 റൺസും അനികെത് വർമ ഒമ്പത് പന്തിൽ 26 റൺസും സംഭാവന ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബാറ്റിങ്ങിൽ ഫിൽ സോൾട്ട് 62 റൺസും വിരാട് കോഹ്‍ലി 43 റൺസും ജിതേഷ് ശർമ 24 റൺസും നേടി.

Content Highlights: Krunal Pandya takes a hit wicket against Hyderabad; second of the season; 17th in history

To advertise here,contact us