പ്ലേ ഓഫിലെത്തിയപ്പോൾ കളി മറന്ന് പോയിന്റ് ടോപ്പർമാർ; ഗുജറാത്തിന് പിന്നാലെ ആർസിബിക്കും തോൽവി

പോയിന്റ് പട്ടികയിൽ രണ്ടാമതുണ്ടായിരുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എട്ടാമതുണ്ടായിരുന്ന സൺ റൈസേഴ്സ് ഹൈദരാബാദിനോട് തോൽവി വഴങ്ങി

പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പോയിന്റ് പട്ടികയിൽ രണ്ടാമതുണ്ടായിരുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എട്ടാമതുണ്ടായിരുന്ന സൺ റൈസേഴ്സ് ഹൈദരാബാദിനോട് തോൽവി വഴങ്ങി. 42 റൺസിനായിരുന്നു തോൽവി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ആർസിബിക്ക് 189 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു. മോശം ഫോമിലായിരുന്ന ഇഷാൻ കിഷൻ തകർപ്പനടികളോടെ തിരിച്ചുവന്നതാണ് ഹൈദരാബാദിന് ഗുണം ചെയ്തത്. ഇഷാൻ 48 പന്തിൽ 5 സിക്‌സറും 7 ഫോറുകളും അടക്കം 94 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ അഭിഷേക് ശർമ 34 റൺസെടുത്തും ക്ലാസൻ 24 റൺസെടുത്തും അനികേത് വർമ 26 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി.

ആർസിബിക്ക് വേണ്ടി ഫിൽ സാൾട്ട് 32 പന്തിൽ 62 റൺസും വിരാട് കോഹ്‌ലി 25 പന്തിൽ 43 റൺസും നേടിയെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. ഹൈദരാബാദിന് വേണ്ടി കമ്മിൻസ് മൂന്നും ഇഷാൻ മല്ലിംഗ രണ്ടും വിക്കറ്റുകൾ നേടി.

Content Highlights: royal challengers bangalore lost to sunrisers hyderabad

To advertise here,contact us