നിര്‍ത്തി അങ്ങ് അപമാനിക്കുവാന്നേ...! ബംഗ്ലാദേശിന്റെ നാഗിന്‍ ഡാന്‍സുമായി യുഎഇ താരങ്ങള്‍, വീഡിയോ

ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ യുഎഇ ടീമംഗങ്ങളുടെ സെലിബ്രേഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് യുഎഇ ടീം. ഇതാദ്യമായാണ് ഐസിസി ഫുള്‍മെമ്പര്‍ ടീമിനെതിരെ യുഎഇ ട്വന്റി 20 പരമ്പര സ്വന്തമാക്കുന്നത്. ബംഗ്ലാദേശിനെതിരെ പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് യുഎഇ സ്വന്തമാക്കിയത്.

Big celebrations and why not! 😍😍Team UAE enjoy their EPIC series win over Bangladesh at the Sharjah Cricket Stadium!🇦🇪👏 pic.twitter.com/MWTSOvAEJ8

ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ യുഎഇ ടീമംഗങ്ങളുടെ സെലിബ്രേഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബംഗ്ലാദേശിന്റെ പ്രശസ്തമായ 'നാഗിന്‍' നൃത്തത്തോടെയാണ് യുഎഇ തങ്ങളുടെ ചരിത്ര വിജയം ആഘോഷിച്ചത്. പരമ്പര വിജയിച്ച ട്രോഫി സ്വീകരിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ബംഗ്ലാദേശിന്റെ നാഗിന്‍ നൃത്തം യുഎഇ ടീമിലെ ചില താരങ്ങള്‍ അനുകരിച്ചത്. ഈ ആഘോത്തിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ യുഎഇ ലക്ഷ്യത്തിലെത്തുകയായിരുന്നു. പരമ്പര 2-1നാണ് യുഎഇ സ്വന്തമാക്കിയത്.

UAE Players imitate Bangladesh's Nagin dance

To advertise here,contact us