സേഫ്റ്റി മുഖ്യം ബുംമ്രേ...! ഷേക്ക്ഹാന്‍ഡിന് മുന്‍പ് താരങ്ങളുടെ കൈകള്‍ സാനിറ്റൈസ് ചെയ്ത് നിത അംബാനി, വീഡിയോ

ഇന്ത്യയില്‍ സമീപകാലത്ത് കൊവിഡ് 19 കേസുകള്‍ താരതമ്യേന വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിത അംബാനി കളിക്കാരുടെ കാര്യത്തില്‍ കരുതലെടുത്തത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കടന്നിരുന്നു. വാങ്കഡെയില്‍ നടന്ന ജീവന്മരണ പോരാട്ടത്തില്‍ 59 റണ്‍സിന് വിജയിച്ചതോടെയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 18.2 ഓവറില്‍ 121 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സാന്റ്നറും ജസ്പ്രിത് ബുംമ്രയുമാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്.

The quest for Title No. 6⃣ is alive 🏆Congratulations to @mipaltan who become the fourth and final team into the #TATAIPL 2025 playoffs 💙 👏#MIvDC pic.twitter.com/gAbUhbJ8Ep

ഡല്‍ഹിക്കെതിരായ വിജയത്തിന് പിന്നാലെ മുംബൈ ടീം ഉടമ നിത അംബാനിയും താരങ്ങളും തമ്മിലുള്ള വീഡിയോകളാണ് ഇപ്പോള്‍ വൈറലാവുന്നത്. മത്സരശേഷം കളിക്കാര്‍ പതിവ് ഹസ്തദാനത്തിന് മുന്‍പായി ജസ്പ്രീത് ബുംമ്രയടക്കമുള്ള മുംബൈ താരങ്ങളോട് കൈകള്‍ സാനിറ്റൈസ് ചെയ്യാന്‍ നിത അംബാനി

ആവശ്യപ്പെടുന്നതാണ് വീഡിയോ. ഗ്രൗണ്ടില്‍ തന്നെ താരങ്ങളെ വിളിച്ചുവരുത്തി അവര്‍ തന്നെ കൈകളില്‍ സാനിറ്റൈസര്‍ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

Nita kaki Sanitizer lagwa rhi h Post match🤧😭😅😅 pic.twitter.com/tuxjXkiJno

Nita Ambani, Rohit Sharma, and SKY using sanitizer like it's 2020 again. pic.twitter.com/HaomluacaA

മുംബൈ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയടക്കമുള്ള താരങ്ങള്‍ സാനിറ്റൈസ് ചെയ്തതിന് ശേഷമാണ് പതിവ് ഹസ്തദാനത്തിന് വേണ്ടി ചെന്നത്. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഹസ്തദാനത്തിന് പകരം മുഷ്ടികള്‍ കൂട്ടിമുട്ടിക്കുന്ന രീതിയാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം സ്വീകരിച്ചത്. ഇതിനുമുന്‍പ് 2020ല്‍ കൊവിഡ് 19 മഹാമാരി രൂക്ഷമായ സാഹചര്യത്തിലാണ് ഐപിഎല്ലില്‍ താരങ്ങള്‍ ഇതുപോലെ സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നത്.

ഇന്ത്യയില്‍ സമീപകാലത്ത് കൊവിഡ് 19 കേസുകള്‍ താരതമ്യേന വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിത അംബാനി കളിക്കാരുടെ കാര്യത്തില്‍ കരുതലെടുത്തത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡിന് കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് കൊവിഡ് വ്യാപിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ ടീമിലെ താരങ്ങളോട് നിത അംബാനി പുലര്‍ത്തുന്ന കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയും പ്രശംസയുമാണ് നേടുന്നത്.

Content Highlights: Nita Ambani Sanitises Jasprit Bumrah's Hand Before Handshake After MI Clinch IPL 2025 Playoff Spot

To advertise here,contact us