ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നൗ സൂപ്പര് ജയന്റ്സിന് 33 റൺസിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ ഗുജറാത്ത് മറുപടി 205 റൺസിൽ അവസാനിച്ചു.
ഗുജറാത്തിന് വേണ്ടി ഷാരൂഖ് ഖാൻ 57 റൺസും ശുഭ്മാൻ ഗിൽ 35 റൺസും ജോസ് ബട്ട്ലർ 33 റൺസും റൂഥർ ഫോർഡ് 38 റൺസും നേടിയെങ്കിലും തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണത് ഗുജറാത്തിന് തിരിച്ചടിയായി. ലഖ്നൗവിന് വേണ്ടി വിൽ ഒറൂർക്ക് മൂന്നും ആവശ് ഖാൻ രണ്ടും വിക്കറ്റ് നേടി.
നേരത്തെ 117 റൺസ് നേടിയ മിച്ചല് മാര്ഷിന്റെ തകര്പ്പൻ സെഞ്ച്വറിയാണ് ലഖ്നൗവിന് മികച്ച സ്കോര് സമ്മാനിച്ചത്. മാർഷിനെ കൂടാതെ നിക്കോളാസ് പൂരൻ 56 റൺസും ഏയ്ഡൻ മാർക്രം 36 റൺസും നേടി.
Content Highlights: lucknow super giants beat gujarat titans