ഇത് ലഖ്‌നൗവിന്റെ ഫീൽഡ് 'മാർഷ'ൽ; മിച്ചലിന് ഗുജറാത്തിനെതിരെ സെഞ്ച്വറി

ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഓസീസ് താരം മിച്ചൽ മാർഷിന് സെഞ്ച്വറി

ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഓസീസ് താരം മിച്ചൽ മാർഷിന് സെഞ്ച്വറി. താരം 56 പന്തുകളിൽ നിന്നാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. ആറ് സിക്സറുകളും ഒമ്പത് ഫോറുകളും താരം നേടി. താരമിപ്പോഴും ക്രീസിലുണ്ട്. നിലവിൽ 18 ഓവറിൽ 212 ന് ഒന്ന് എന്ന ശക്തമായ നിലയിലാണ്. നിക്കോളാസ് പൂരൻ 23 പന്തുകളിൽ 50 റൺസ് നേടി ക്രീസിലുണ്ട്. ഏയ്ഡൻ മാർക്രം 24 പന്തിൽ 36 റൺസ് നേടി പുറത്തായി.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കകയായിരുന്നു. പ്ലേ ഓഫിൽ 12 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് മാത്രമുള്ള ലഖ്‌നൗ നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ആശ്വാസ ജയമാണ് ലഖ്‌നൗവിന്റെ ലക്ഷ്യം.

Content Highlights: century of mitchell marsh

To advertise here,contact us