റിക്കിള്‍ട്ടണെ വീഴ്ത്തി പന്തുകൊണ്ട് 'സെഞ്ച്വറി'; ഐപിഎല്ലില്‍ ചരിത്രം കുറിച്ച് കുല്‍ദീപ് യാദവ്

മത്സരത്തില്‍ നാല് ഓവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് 22 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാഴികക്കല്ല് പിന്നിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഐപിഎല്ലില്‍ നൂറ് വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡാണ് കുല്‍ദീപ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് 100 ഐപിഎല്‍ വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്.

KD’s 100th IPL wicket, thanks to Madhav’s first IPL catch 🫶 pic.twitter.com/rr5xqpmIi0

മത്സരത്തില്‍ മുംബൈ ഓപണര്‍ റയാന്‍ റിക്കിള്‍ട്ടണിന്റെ വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് പന്തുകൊണ്ട് 'സെഞ്ച്വറി' തികച്ചത്. ഏഴാം ഓവറിലെ നാലാം പന്തില്‍ റിക്കിള്‍ട്ടണെ മാധവ് തിവാരിയുടെ കൈകളിലെത്തിച്ചാണ് കുല്‍ദീപ് പുറത്താക്കിയത്. മത്സരത്തില്‍ നാല് ഓവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് 22 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.

ഐപിഎല്ലില്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന 28-ാമത്തെ ബോളറും 11-ാമത്തെ സ്പിന്നറുമാണ് കുല്‍ദീപ്. യുസ്വേന്ദ്ര ചഹല്‍, പീയുഷ് ചൗള, സുനില്‍ നരെയ്ന്‍, രവിചന്ദ്രന്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍, ഹര്‍ഭജന്‍ സിംഗ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് 100 ഐപിഎല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള മറ്റ് സ്പിന്നര്‍മാര്‍.

Content Highlights: IPL 2025: Kuldeep Yadav Joins 100-Wicket Club with Milestone Strike Against Mumbai Indians

To advertise here,contact us