വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര; ഇംഗ്ലണ്ടിന് തിരിച്ചടി, പരിക്കേറ്റ് ജോഫ്ര ആര്‍ച്ചര്‍ പുറത്ത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടെയാണ് ആര്‍ച്ചറിന് പരിക്കേല്‍ക്കുന്നത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പേ ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഏകദിന ടീമില്‍ നിന്ന് പുറത്തായി. വലത് കൈവിരലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

Speedy recovery, Jofra 🤞 🙏

2025 ഐപിഎല്ലില്‍ മെയ് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടെയാണ് ആര്‍ച്ചറിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ സീസണിലെ അവസാന രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ താരത്തിന് നഷ്ടമാവുകയും ചെയ്തു. ഇന്ത്യ എയ്ക്കെതിരെ ഇംഗ്ലണ്ട് ലയണ്‍സിന് വേണ്ടി കളിക്കുന്നതിനായി 30 കാരനായ ആര്‍ച്ചറെ അടുത്ത മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇന്ത്യക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്ക് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ ജോഫ്ര ആര്‍ച്ചറുടെ പരിക്ക് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആര്‍ച്ചറുടെ ലഭ്യത നിര്‍ണ്ണയിക്കാന്‍ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അദ്ദേഹത്തെ വീണ്ടും വിലയിരുത്തുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രഖ്യാപിച്ചു.

Content Highlights: England seamer Jofra Archer to miss one-day series against West Indies through injury

To advertise here,contact us