ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾക്കായി മൂന്ന് വിദേശ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്സ്. അന്താരാഷ്ട്ര മത്സരങ്ങള് കാരണം ടീം വിടേണ്ടി വരുന്നവര്ക്ക് പകരമാണ് മുംബൈ മൂന്ന് വിദേശ താരങ്ങളെ കൊണ്ടുവന്നിരിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങായ ജോണി ബെയര്സ്റ്റോ, റിച്ചാര്ഡ് ഗ്ലീസണ്, ശ്രീലങ്കുടെ ചരിത അസലങ്ക എന്നിവരെയാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്നത്.
മുംബൈ ഇന്ത്യൻസ് നിരയിൽ നിന്നും ദക്ഷിണാഫ്രിക്കയുടെ റയാന് റിക്കിള്ട്ടണ്, കോര്ബിന് ബോഷ്, ഇംഗ്ലണ്ടിന്റെ വില് ജാക്സ് എന്നിവർ രാജ്യന്തര മത്സരത്തിനായി മടങ്ങും. പകരം താരങ്ങൾ പ്ലേ ഓഫ് മത്സരങ്ങൾ മുതലാണ് ടീമിനൊപ്പം ചേരുക. സീസണിൽ 12 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മുംബൈ ഇന്ത്യൻസിന് ഏഴ് ജയവും അഞ്ച് തോൽവിയുമാണുള്ളത്. അവശേഷിക്കുന്ന മത്സരങ്ങൾ വിജയിക്കാൻ സാധിച്ചാൽ മുംബൈയ്ക്ക് പ്ലേ ഓഫിൽ കടക്കാം.
ഐപിഎൽ നിലവിൽ മൂന്ന് ടീമുകളാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. 12 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് നേടി ഗുജറാത്ത് ടൈറ്റൻസ് സീസണിൽ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ചു. ഒപ്പം 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഡൽഹി ടൈറ്റൻസും പ്ലേ ഓഫിലെത്തി. അവശേഷിച്ച ഒരു സ്ഥാനത്തിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് മത്സരം. മറ്റ് ടീമുകൾ ഐപിഎല്ലിൽ നിന്നും പുറത്തായി.
Content Highlights: Mumbai Indians sign Jonny Bairstow, Richard Gleeson and Charith Asalanka