പ്രമുഖ താരങ്ങൾ ഫോം ഔട്ട് തുടരുമ്പോഴും മികച്ച പ്രകടനം തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ 17 കാരനായ ഓപ്പണിങ് ബാറ്റര് ആയുഷ് മാത്രെ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 20 പന്തിൽ താരം ഒരു സിക്സും എട്ട് ഫോറുകളും അടക്കം 43 റൺസ് നേടി. ഈ സീസണില് ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 188 സ്ട്രൈക്ക് റേറ്റിൽ 206 റൺസ് നേടിയിട്ടുണ്ട്. 94 റൺസാണ് ഉയർന്ന നേട്ടം. ടീമിന്റെ ക്യാപ്റ്റൻ കൂടിയായ റിതുരാജ് ഗെയ്കാദിന് പകരമായാണ് എത്തിയത്.
അതേ സമയം രാജസ്ഥാനെതിരെ അഭിമാനപോരാട്ടത്തിൽ കളിക്കുന്ന ചെന്നൈ 11 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തിട്ടുണ്ട്. മാത്രെയെ കൂടാതെ മറ്റൊരു പകരക്കാരനായ ഡെവാള്ഡ് ബ്രെവിസ് മികച്ച പ്രകടനവുമായി ക്രീസിലുണ്ട്.
THE MAN FOR THE FUTURE OF CSK, AYUSH MHATRE 💪 pic.twitter.com/IWfXWZEqp4
16 പന്തിൽ 35 റൺസാണ് നേടിയത്. ഡെവോൺ കോൺവെ, ഉർവിൽ പട്ടേൽ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ഉർവിൽ പട്ടേൽ എന്നിവർ വലിയ പ്രകടനങ്ങൾ നടത്താതെ പുറത്തായി. അതേ സമയം നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി അവസാന സ്ഥാനത്തുള്ള ചെന്നൈയ്ക്ക് നാണക്കേട് ഒഴിവാക്കാൻ ഇന്നത്തെ മത്സരം ജയിച്ചേ തീരൂ.
Content Highlights:Chennai's 'Aayush'; Don't miss seeing 17-year-old Mathare at Vaibhavolam!