പതിവുപോലെ മാത്രെയും ബ്രെവിസും തിളങ്ങി; രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ

19 പന്തില്‍ 43 റൺസാണ് മാത്രെ നേടിയത്

icon
dot image

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 187 റൺസിന്റെ ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ആയുഷ് മാത്രെയും ഡെവാള്‍ഡ് ബ്രെവിസും തിളങ്ങി. 19 പന്തില്‍ 43 റൺസാണ് മാത്രെ നേടിയത്. ബ്രെവിസ് 25 പന്തിൽ 42 റൺസ് നേടി. ശിവം ദുബെ 32 പന്തിൽ 39 റൺസ് നേടി. മറ്റാർക്കും തിളങ്ങാനായില്ല. രാജസ്ഥാന് വേണ്ടി യുധ്‌വീര്‍ സിംഗ്, ആകാശ് മദ് വാൾ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി.

പോയിന്റ് ടേബിളിൽ 13 മത്സരങ്ങളിൽ നിന്ന് 6 പോയിന്റാണ് രാജസ്ഥാനുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 6 പോയിന്റാണ് ചെന്നൈയ്ക്കുമുള്ളത്. ഇന്ന് സീസണിലെ രാജസ്ഥാന്റെ അവസാന മത്സരം കൂടിയാണ്. ചെന്നൈയ്ക്ക് ഇനി മെയ് 25 ന് ഗുജറാത്തിനെതിരായ മത്സരം കൂടി ബാക്കിയുണ്ട്.

Content Highlights: chennai super kings vs rajasthan roylas

dot image
To advertise here,contact us
To advertise here,contact us
To advertise here,contact us