ഇന്ത്യന് പ്രീമിയര് ലീഗില് ഗുജറാത്ത് ടൈറ്റന്സിനെതിരായ പോരാട്ടത്തില് ഡല്ഹി ക്യാപിറ്റല്സ് താരം കെ എല് രാഹുല് തകര്പ്പന് സെഞ്ച്വറി നേടിയിരുന്നു. 65 പന്തില് പുറത്താകാതെ 112 റണ്സാണ് രാഹുല് അടിച്ചെടുത്തത്. ഇതോടെ റണ്വേട്ടയില് പുതിയ റെക്കോര്ഡ് സ്വന്തമാക്കാനും രാഹുലിന് സാധിച്ചു.
💯 reasons why KL Rahul is a big match player 🫡His majestic ton keeps the momentum running for #DC 💪Updates ▶ https://t.co/4flJtatmxc #TATAIPL | #DCvGT | @DelhiCapitals | @klrahul pic.twitter.com/VnbvyTZ2Dw
ടി20 ക്രിക്കറ്റില് അതിവേഗം 8,000 റണ്സ് തികയ്ക്കുന്ന ഇന്ത്യന് ബാറ്ററെന്ന റെക്കോര്ഡാണ് രാഹുല് സ്വന്തം പേരിലെഴുതിച്ചേര്ത്തത്. 224 ഇന്നിങ്സുകളില് നിന്നാണ് രാഹുല് 8,000 ടി20 റണ്സെന്ന നാഴികക്കല്ല് പിന്നിട്ടത്. റെക്കോര്ഡില് ഇതിഹാസ താരം വിരാട് കോഹ്ലിയെ മറികടക്കാനും യുവവിക്കറ്റ് കീപ്പര് ബാറ്റര്ക്ക് സാധിച്ചു. 243 ഇന്നിങ്സുകളില് നിന്നാണ് കോഹ്ലി 8,000 ടി20 റണ്സ് നേടിയത്.
ടി20യില് അതിവേഗം 8,000 റണ്സ് തികച്ച ഇന്ത്യന് താരങ്ങള്
ഗുജറാത്തിനെതിരായ മത്സരത്തില് ഡല്ഹിക്ക് പരാജയം വഴങ്ങേണ്ടിവന്നിരുന്നു. നിര്ണായക മത്സരത്തില് ഓപണറായെത്തിയ കെ എല് രാഹുല് സെഞ്ച്വറി നേടിയപ്പോള് ഡല്ഹി ക്യാപിറ്റല്സ് ഉയര്ന്ന സ്കോര് സ്വന്തമാക്കാന് സാധിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്ഹി നിശ്ചിത 20 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 199 റണ്സ് നേടി. എന്നാല് ഒരോവര് ബാക്കിനില്ക്കെ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് വിജയലക്ഷ്യം പിന്നിടുകയായിരുന്നു.
Content Highlights: KL Rahul scripts history, surpasses Virat Kohli to set new all-time T20 record in DC vs GT clash