വിരാട് കോഹ്‍ലിയെ ടീമിലെത്തിക്കാൻ ആഗ്രഹിച്ച് ഇംഗ്ലീഷ് കൗണ്ടി ടീം; താരവുമായി ചർച്ച നടത്തുമെന്ന് പ്രതികരണം

ഇന്ത്യൻ ടീമിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് വിരാട് കോഹ്‍ലി തുടരുന്നത്

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലിയെ ടീമിലെത്തിക്കാൻ ആ​ഗ്രഹിച്ച് ഇം​ഗ്ലീഷ് കൗണ്ടി ടീം മിഡിൽസെക്സ്. താരവുമായി ചർച്ച നടത്തുമെന്ന് മിഡിൽസെക്സ് ടീം ഡയറക്ടർ അലൻ കോൾമാൻ പ്രതികരിച്ചു. 'വിരാട് കോഹ്‌ലി ഈ തലമുറയിലെ ക്രിക്കറ്റ് ഇതിഹാസമാണ്. അതിനാൽ തീർച്ചയായും കോഹ്‍ലിയുമായി ഒരു ചർച്ച നടത്താൻ താൽപ്പര്യമുണ്ട്.' അലൻ കോൾമാൻ ദി ഗാർഡിയനോട് പറഞ്ഞു.

ഇന്ത്യൻ ടീമിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് വിരാട് കോഹ്‍ലി തുടരുന്നത്. ഇപ്പോഴും ബിസിസിഐ കരാർ നിലനിൽക്കുന്നതിനാലും ഐപിഎൽ കളിക്കുന്നതിനാലും കോഹ്‍ലിക്ക് വിദേശ ട്വന്റി 20 ലീ​ഗുകളിൽ കളിക്കാൻ കഴിയില്ല. എങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഇടവേള സമയങ്ങളിൽ കൗണ്ടി ടൂർണമെന്റുകളിൽ കോഹ്‍ലിക്ക് കളിക്കാൻ സാധിക്കും. എന്നാൽ ഇക്കാര്യത്തിൽ താരത്തിന്റെ നിലപാടാണ് അറിയേണ്ടത്.

മാർച്ച് 12നാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‍ലി അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. 123 ടെസ്റ്റുകളിൽ നിന്നായി 9,230 റൺസ് നേടിയാണ് ഇതിഹാസ താരത്തിന്റെ പടിയിറക്കം. ഇതിൽ 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനുമാണ് കോഹ്‍ലി. 68 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചതിൽ 40ലും കോഹ്‍ലിയുടെ സംഘത്തിന് വിജയിക്കാൻ സാധിച്ചിരുന്നു.

Content Highlights: Middlesex confirm interest in Virat Kohli

To advertise here,contact us