'കാൻസറിനെതിരെ പോരാടാം'; LSGയ്ക്കെതിരായ മത്സരത്തിൽ GT കളിക്കുക 'ലാവന്‍ഡര്‍' ജഴ്സിയിൽ

'ഇളം വയലറ്റ് നിറം എല്ലാത്തരം കാൻസറിനെതിരെയുമുള്ള പ്രതിരോധത്തിന്‍റെ പ്രതീകമാണ്'

ഐപിഎല്ലിൽ മെയ് 22ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് കളത്തിലെത്തുക 'ലാവന്‍ഡര്‍' ജഴ്സിയില്‍. കാൻസറിനെതിരായ

പോരാട്ടത്തിന്റെ ഭാ​ഗമായാണ് ​​ഗുജറാത്ത് താരങ്ങൾ ലാവന്‍ഡര്‍ ജഴ്സിയിൽ കളത്തിലെത്തുക. തുടർച്ചയായ മൂന്നാം വർഷമാണ് ​ഗുജറാത്ത് താരങ്ങൾ കാൻസറിനെതിരെ അവബോധം ഉയർത്തുകയെന്ന ലക്ഷ്യത്തിൽ ലാവന്‍ഡര്‍ ജഴ്സി ധരിക്കാനൊരുങ്ങുന്നത്.

'ലാവന്‍ഡര്‍ നിറം എല്ലാത്തരം കാൻസറിനെതിരെയുമുള്ള പ്രതിരോധത്തിന്‍റെ പ്രതീകമാണ്. ഈ രോഗത്തോട് പോരാടി മരണപ്പെട്ടവർക്ക് ആദരാഞ്ജലികളും ഒപ്പം കാൻസറിനോട് പൊരുതുന്നവർക്ക് പ്രതീക്ഷ, ധൈര്യം, നേരത്തെയുള്ള രോഗനിർണയം എന്നിവയുടെ സന്ദേശം പ്രചരിപ്പിക്കാനും ജറാത്ത് ടൈറ്റൻസിന്റെ പ്രവർത്തനങ്ങൾക്ക് കഴിയു'മെന്ന് ടീം മാനേജ്മെന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

'കളിക്കളത്തിൽ മാത്രമല്ല ടീമിന്റെ കരുത്ത് കാണിക്കേണ്ടത്. ഒരു നല്ല കാര്യത്തിന് വേണ്ടി നിലകൊള്ളുമ്പോളാണ് ടീമിന്റെ കരുത്ത് കൂടുതൽ പ്രതിഫലിക്കുന്നത്' ​സമൂഹമാധ്യമങ്ങളിൽ ​ഗുജറാത്ത് ടൈറ്റൻസ് കുറിച്ചു.

Strength isn't just in the game, it's for standing in for a cause 🙌Join us on 22nd May as our Titans don the lavender jersey to support the fight against cancer! pic.twitter.com/xQC9hjoe34

ഐപിഎല്ലിൽ 11 മത്സരങ്ങളിൽ നിന്നായി എട്ട് ജയമടക്കം 16 പോയിന്റാണ് ​ഗുജറാത്ത് ടൈറ്റൻസിനുള്ളത്. പോയിന്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനക്കാരാണ് ശുഭ്മൻ ​ഗിൽ നായകനായ ടീം. നാളെ നടക്കുന്ന മത്സരത്തിൽ ​ഗുജറാത്ത് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മെയ് 22ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെയും മെയ് 25ന് ചെന്നൈ സൂപ്പർ കിങ്സിനെയും ​ഗുജറാത്ത് നേരിടും.

Content Highlights: Gujarat Titans To Wear Lavender Jersey In Support Of Cancer Awareness

To advertise here,contact us