ഇന്ത്യന് പ്രീമിയര് ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങള് മെയ് 17ന് പുനഃരാരംഭിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെയാണ് ഐപിഎല് 2025 സീസണിലെ ബാക്കിയുള്ള മത്സരങ്ങള് ആരംഭിക്കുന്നത്. ഐപിഎല് മത്സരങ്ങള് ആരംഭിക്കുന്നതിന് മുന് ആര്സിബിയുടെ ഓള്റൗണ്ടര് ടിം ഡേവിഡിന്റെ രസകരമായ വീഡിയോയാണ് സോഷ്യല് മീഡിയയില് ഇപ്പോള് വൈറലാവുന്നത്.
Tim David ❌ Swim David ✅ Bengaluru rain couldn’t dampen Timmy’s spirits… Super TD Sopper came out in all glory. 😂 This is Royal Challenge presents RCB Shorts. 🩳🤣#PlayBold #ನಮ್ಮRCB #IPL2025 pic.twitter.com/PrXpr8rsEa
ബെംഗളൂരുവിലെ മഴ ആഘോഷമാക്കുന്ന ടിം ഡേവിഡിന്റെ വീഡിയോയാണ് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. കനത്ത മഴയ്ക്ക് പിന്നാലെ സ്റ്റേഡിയത്തില് വെള്ളം നിറഞ്ഞപ്പോള് താരങ്ങള് എല്ലാവരും മഴ നനനയാതെ ഡ്രസിങ് റൂമിലേക്ക് ഓടിക്കയറിയിരുന്നു. എന്നാല് ടിം ഡേവിഡ് മഴ ആസ്വദിക്കുകയും വെള്ളം നിറഞ്ഞുകിടക്കുന്ന സ്ഥലത്തേക്ക് ഓടുകയും അതില് നീന്തുകയും ചെയ്യുകയായിരുന്നു.
പൂര്ണമായും നനഞ്ഞുകുതിര്ന്നതിന് ശേഷമാണ് ടിം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. അവിടെയും സഹതാരങ്ങള് കൈയടികളോടെയും ആര്പ്പുവിളിച്ചും വളരെ സന്തോഷത്തോടെയാണ് ഡേവിഡിനെ സ്വീകരിച്ചത്.
ആര്സിബി തന്നെയാണ് സോഷ്യല് മീഡിയയില് വീഡിയോ പങ്കുവെച്ചത്. 'ടിം ഡേവിഡ് അല്ല സ്വിം ഡേവിഡ്. ബെംഗളൂരുവിലെ മഴയ്ക്ക് ടിമ്മിയുടെ ആവേശം കെടുത്താന് സാധിച്ചില്ല', എന്ന ക്യാപ്ഷനോടെയാണ് ആര്സിബി വീഡിയോ പോസ്റ്റ് ചെയ്തത്.
Content Highlights: Tim David RCB star enjoy rainy evening in Bengaluru before IPL resumption