ഇന്ത്യന് പ്രീമിയര് ലീഗില് കളിക്കുന്ന ദക്ഷിണാഫ്രിക്കന് താരങ്ങള് നാട്ടിലേക്ക് തിരിച്ചെത്തണമെന്ന നിലപാട് മയപ്പെടുത്തി ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ്. ലീഗിലെ മത്സരങ്ങള് പുനഃരാരംഭിക്കാനിരിക്കെ താരങ്ങള് നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 26നുള്ളില് മടങ്ങിയെത്തണമെന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഹെഡ് കോച്ച് ഷുക്രി കോണ്റാഡ് അറിയിച്ചിരുന്നത്. ലോര്ഡ്സില് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകള്ക്ക് വേണ്ടിയായിരുന്നു ഈ നിര്ദ്ദേശം.
🚨 SA PLAYERS IN THE IPL PLAYOFFS. 🚨- CSA will start their preparations for the WTC Final from 3rd June. (The Age). pic.twitter.com/CmG6OnzViH
എന്നാല് ബിസിസിഐ അധികൃതരുമായുള്ള ചര്ച്ചകള്ക്കൊടുവില് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ നിലപാടില് മാറ്റം വന്നിരിക്കുകയാണ്. ഐപിഎല് ഫൈനല് നടക്കുന്ന ജൂണ് മൂന്നിന് തിരിച്ചെത്തിയാല് മതിയെന്നാണ് ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ് ഇപ്പോള് നിര്ദേശം നല്കിയിരിക്കുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പിനുള്ള പരിശീലന ക്യാംപ് ജൂണ് മൂന്നിന് ആരംഭിക്കുമെന്നും അന്ന് താരങ്ങള് തിരിച്ചെത്തിയാല് മതിയാകുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര് എനോക് ക്വവെ സിഡ്നി മോര്ണിങ് ഹെറാള്ഡിനോട് പറഞ്ഞു. ഇതോടെ ഐപിഎല്ലില് കളിക്കുന്ന ദക്ഷിണാഫ്രിക്കന് താരങ്ങളായ ട്രിസ്റ്റണ് സ്റ്റബ്സ്, മാര്ക്കോ യാന്സണ്, കാഗിസോ റബാഡ, എയ്ഡന് മാര്ക്രം, ലുംഗി എംഗിഡി എന്നീ താരങ്ങള്ക്ക് ഇന്ത്യയില് തുടരാന് സാധിക്കും.
Content Highlights: South Africa Make Stunning World Test Championship Final U-Turn Ahead Of IPL 2025 Resumption