ഇന്ത്യന് പ്രീമിയര് ലീഗിന്റെ ബാക്കിയുള്ള മത്സരങ്ങള്ക്ക് ഒരുങ്ങുകയാണ് രാജസ്ഥാന് റോയല്സ്. പ്ലേ ഓഫ് കാണാതെ ടൂര്ണമെന്റില് നിന്ന് നേരത്തെ പുറത്തായെങ്കിലും ഇനിയുള്ള രണ്ട് ലീഗ് ഘട്ട മത്സരങ്ങള് വിജയിച്ച് സീസണ് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാന് റോയല്സ്. മെയ് 18 ഞായറാഴ്ച നടക്കുന്ന മത്സരത്തില് ശക്തരായ പഞ്ചാബ് കിങ്സിനെ നേരിടാനൊരുങ്ങുകയാണ് സഞ്ജു സാംസണും സംഘവും.
ഇതിനിടെ റോയല്സിന്റെ പരിശീലന സെഷനില് നിന്നുള്ള വീഡിയോയാണ് ആരാധകര് ഇപ്പോള് ഏറ്റെടുത്തിരിക്കുന്നത്. സീസണില് റോയല്സിന്റെ കണ്ടെത്തലെന്ന് വിശേഷിപ്പിക്കാവുന്ന 14കാരനായ ഓപണര് വൈഭവ് സൂര്യവംശിയുടെ കിടിലന് ബാറ്റിങ് കണ്ട് അത്ഭുതപ്പെട്ട് നില്ക്കുന്ന സഞ്ജുവിന്റെ വീഡിയോയാണിത്. പീക്ക് സിനിമ എന്ന ക്യാപ്ഷനോടെ റോയല്സ് പങ്കുവെച്ച വീഡിയോ സോഷ്യല് മീഡിയയില് ഇതിനോടകം തന്നെ വൈറലാണ്.
Peak cinema 🔥 pic.twitter.com/YkYHL6pK9R
നെറ്റ്സില് വൈഭവിന്റെ പ്രകടനം സഞ്ജു നോക്കിക്കാണുന്നതാണ് വീഡിയോയിലുള്ളത്. കൗമാര താരത്തിന്റെ ഓരോ ഷോട്ടിന് ശേഷവും സഞ്ജു പ്രതികരിക്കുന്നുമുണ്ട്. ആദ്യത്തെ ബോള് പ്രതിരോധിച്ചായിരുന്നു വൈഭവ് തുടങ്ങിയത്. ഇതുകണ്ട സഞ്ജു നെറ്റ് ബോളറെ നോക്കി ചിരിക്കുന്നുണ്ട്.
എന്നാല് അടുത്ത പന്തില് വൈഭവ് കൂറ്റന് സിക്സര് പറത്തുകയാണ്. ഇതുകണ്ട സഞ്ജു ഇതോടെ നിര്ത്തിക്കോ നല്ല ഷോട്ടാണെന്ന് ഹിന്ദിയില് പറയുന്നുണ്ട്. തൊട്ടടുത്ത പന്ത് വൈഭവ് പ്രതിരോധിച്ചെങ്കിലും അടുത്ത ഷോട്ടും വൈഭവ് സിക്സര് പറത്തി. ഇതുനോക്കി നിന്ന സഞ്ജു സിക്സെന്ന് പറയുന്നുണ്ട്. പിന്നാലെ വൈഭവ് ബാറ്റിങ് നിര്ത്തിയപ്പോള് സഞ്ജു നെറ്റ്സിലേക്ക് കയറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Content Highlights: Sanju Samson stunned by Vaibhav Suryavanshi's batting, Video goes Viral