ഐപിഎല് മാതൃകയില് ജയിലിൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് നടത്തി ഉത്തർപ്രദേശിലെ മധുര ജയിൽ. ജയിലിനുള്ളില് ക്രിക്കറ്റ് കളിക്കുന്ന തടവുകാരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജയിൽ ജീവിതം നൽകുന്ന മടുപ്പും ഏകാന്തതയും അരക്ഷിതാവസ്ഥയും കുറക്കാനും മാനസികാരോഗ്യം വളർത്താനുമാണ് ലീഗ് സംഘടിപ്പിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു.
2025 ഏപ്രിലിലാണ് ജയില് പ്രീമിയര് ലീഗ് മത്സരം ആരംഭിച്ചത്. വിവിധ വിംഗില് നിന്നായി ഏട്ട് ടീമുകളാണ് ആകെ ഉണ്ടായിരുന്നത്. അതില് 4 ടീമുകൾ ഗ്രൂപ്പ് എയിലും 4 ടീമുകൾ ഗ്രൂപ്പ് ബിയിലുമാണ് ഉണ്ടായിരുന്നത്. അവര് തമ്മിൽ 12 ലീഗ് മത്സരങ്ങളും 2 സെമി-ഫൈനൽ മത്സരങ്ങളും നടന്നു. നൈറ്റ് റൈഡേഴ്സും ക്യാപിറ്റല്സും തമ്മിലായിരുന്നു ഫൈനല് മത്സരം. മത്സരത്തില് നൈറ്റ് റൈഡേഴ്സ് വിജയിച്ചു.
മത്സരത്തില് ഏറ്റവും കൂടുതല് റണ് നേടിയവര്ക്ക് ഓറഞ്ച് ക്യാപ്പും ഏറ്റവും കടുതല് വിക്കറ്റ് നേടിയവര്ക്ക് പർപ്പിൾ ക്യാപ്പും സമ്മാനമായി നല്കി. തടവുപുള്ളിയായ കൗശാലാണ് പ്ലെയർ ഓഫ് ദി മാച്ച്. പങ്കജ് പര്പ്പിൾ ക്യാപ്പ് സ്വന്തമാക്കി. ബൗറയാണ് ഓറഞ്ച് ക്യാപ്പ് നേടിയത്. ക്രിക്കറ്റ് കളിക്കും സമ്മാന വിതരണത്തിനും ശേഷം തടവുപുള്ളികളുടെ നൃത്തവും ഉണ്ടായിരുന്നു.
Content Highlights: Mental health of prisoners; Madurai Jail conducts cricket league on the model of IPL