ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചുപോയ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐയുടെ അനുമതി. നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ചിലർ തിരിച്ചുവരാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പരിക്കേറ്റവർക്ക് പകരവും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം.
എന്നാല് ഇത്തരത്തില് പകരക്കാരായി വരുന്ന താരങ്ങള്ക്ക് അടുത്ത സീസണിൽ ടീമിനൊപ്പം തുടരാൻ കഴിയില്ലെന്നും അടുത്ത താരലേലത്തില് പേര് രജിസ്റ്റര് ചെയ്ത് ടീമിലെത്തിയാല് മാത്രമെ ഐപിഎല്ലില് കളിക്കാനാവൂവെന്നും ബിസിസിഐ വ്യക്തമാക്കി. ഇനി പതിനേഴ് മത്സരങ്ങളാണ് ഈ സീസണിൽ നടക്കാനുള്ളത്. ജൂൺ മൂന്നിനാണ് ഫൈനൽ.
നേരത്തെ സീസണില് പന്ത്രണ്ടാം റൗണ്ട് മത്സരങ്ങള് പൂര്ത്തിയാവും മുമ്പ് ടീമുകള്ക്ക് പരിക്കേറ്റ താരങ്ങള്ക്ക് പകരം താരങ്ങളെ ഉള്പ്പെടുത്താന് ബിസിസിഐ നേരത്തെ അനുമതി നല്കിയിരുന്നു. ഇത്തരത്തില് ടീമിലെടുത്ത താരങ്ങള്ക്ക് അടുത്ത സീസണിലും ടീമില് തുടരാം. എന്നാൽ പുതുതായി വരുന്ന താരങ്ങൾക്ക് ഇത് പറ്റില്ല.
Content Highlights:BCCI gives permission to find replacements