'ഇത്ര പ്രശസ്തി വേണ്ട'; സാധാരണ ജീവിതം നയിക്കാൻ കോഹ്‌ലിയും അനുഷ്‌കയും ഇന്ത്യ വിടാനൊരുങ്ങുന്നു?

സജീവ ക്രിക്കറ്റിൽ നിന്നും വിരാട് കോഹ്‌ലിയും കുടുംബവും ഇന്ത്യയിൽ നിന്ന് താമസം മാറുമെന്ന അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി

സജീവ ക്രിക്കറ്റിൽ നിന്നും വിരാട് കോഹ്‌ലിയും കുടുംബവും ഇന്ത്യയിൽ നിന്ന് താമസം മാറുമെന്ന അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ അടുത്ത കാലത്തായി ഇന്ത്യയുടെ മത്സരങ്ങൾക്കിടെ കിട്ടുന്ന ഇടവേളകളിൽ താരം യുകെ സന്ദർശിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയാഘോഷം നടന്ന് അധികം താമസിയാതെ താരം ലണ്ടനിലേക്ക് വണ്ടികയറിയിരുന്നു. താരത്തിന് അവിടെ വീടും സമ്പാദ്യങ്ങളുമുണ്ട് എന്ന റിപ്പോർട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

യുകെയിൽനിന്നുള്ള കുടുംബ ചിത്രങ്ങളാണ് കോഹ്‌ലി പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. 2023 ഡിസംബറിൽ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത് കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചത് യുകെയിലായിരുന്നു. ഇന്ത്യയ്ക്കു പുറത്ത് അധികമാരും തിരിച്ചറിയാതെ നടക്കാൻ സാധിക്കുന്നതിലുള്ള സന്തോഷം വിരാട് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്.

മക്കളെ സാധാരണ രീതിയിൽ മാത്രം വളർത്താനാണ് കോലിയും അനുഷ്കയും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തി, ജീവിതം ആസ്വദിക്കുന്നതിന് വിലങ്ങുതടിയാകുന്നെന്നാണ് വെല്ലുവിളി. കോഹ്‌ലിയുടെ മകൻ അകായ് ജനിച്ചത് യുകെയിലെ ആശുപത്രിയിലാണ്. കോലി യുകെയിൽ സ്ഥിരതാമസമാക്കുമെന്ന് ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ടെസ്റ്റിൽ നിന്നും നേരത്തെ ടി 20 യിൽ നിന്നും വിരമിച്ച താരം ഉടനെ ഇംഗ്ലണ്ടിലേക്ക് താമസം മാറുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Content Highlights: virat kolhi and anushka sharma plan to leaving india

To advertise here,contact us