രോഹിത്-കോഹ്‍ലി സഖ്യം ഒരുമിച്ച് ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കാതിരുന്ന അവസാന മത്സരം; അന്ന് സംഭവിച്ചത്

അന്ന് വിരാട് കോഹ്‍ലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായിരുന്നു. പക്ഷേ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ പരിക്ക് മൂലം കോഹ്‍ലിക്ക് കളിക്കാൻ കഴിഞ്ഞില്ല

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് വിരമിച്ചിരിക്കുകയാണ് വിരാട് കോഹ്‍ലിയും രോഹിത് ശർമയും. ഏകദേശം 10 വർഷമായി ഇരുവരും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരുമിച്ച് കളിക്കുന്നു. എന്നാൽ ഇരുവരും ഒരുമിച്ച് അവസാനമായി ഇന്ത്യൻ ടീമിൽ കളിക്കാതിരുന്നത് എപ്പോഴാണ്? 2022ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് ഇരുവരും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരുമിച്ച് കളിക്കാതിരുന്നത്.

അന്ന് വിരാട് കോഹ്‍ലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായിരുന്നു. പക്ഷേ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ പരിക്ക് മൂലം കോഹ്‍ലിക്ക് കളിക്കാൻ കഴിഞ്ഞില്ല. രോഹിത് ശർമയ്ക്കാവട്ടെ പരിക്ക് മൂലം പരമ്പര മുഴുവൻ നഷ്ടമായിരുന്നു. ഈ മത്സരത്തിൽ കെ എൽ രാഹുലിൻറെ കീഴിൽ ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ഇതേ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ നിർണായകമായ മൂന്നാം മത്സരം പരാജയപ്പെട്ടതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായി.

ജൂണിൽ നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിൽ ഇനിയുള്ളത്. രോഹിത്, കോഹ്‍ലി സഖ്യം വിരമിച്ചതോടെ താരതമ്യേന യുവനിരയാവും ഇന്ത്യയ്ക്ക് വേണ്ടി ഇം​ഗ്ലണ്ടിൽ ടെസ്റ്റ് കളിക്കുക. പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനം ഉറപ്പാക്കേണ്ടത് ഇതോടെ പരിശീലകൻ ​ഗൗതം ​ഗംഭീറിന്റെ ചുമതലയായി.

Content Highlights: The last time Gambhir-Kohli duo not played in Indian Test Team

To advertise here,contact us