ക്യാപ്റ്റന്‍ ബ്രൂക്ക്; വിന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്‌

മെയ് 29നാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. സ്റ്റാര്‍ ബാറ്റര്‍ ഹാരി ബ്രൂക്കാണ് രണ്ട് ഫോര്‍മാറ്റുകളിലും ഇംഗ്ലീഷ് പടയെ നയിക്കുന്നത്. സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലി ഏകദിന ടീമില്‍ തിരച്ചെത്തുകയും ചെയ്തു.

🏏 Who are you backing to have a BIG summer? 🤔#ENGvWI | #EnglandCricket pic.twitter.com/34NuA4adju

ജോ റൂട്ടും ജോഫ്ര ആര്‍ച്ചറും ടീമിലുണ്ട്. ടി20 ടീമില്‍ ലൂക്ക് വുഡും ലിയാം ഡോസണും തിരിച്ചെത്തി. യുവതാരങ്ങളായ റെഹാന്‍ അഹമ്മദ്, ജേക്കബ് ബെഥല്‍ എന്നിവര്‍ ടീമിലിടം നേടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ് രണ്ട് സ്‌ക്വാഡിലും ഇടംപിടിച്ചിട്ടുണ്ട്.

മെയ് 29നാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുക. ജൂണ്‍ ആറ് മുതല്‍ ടി20 പരമ്പര ആരംഭിക്കും.

ഏകദിന ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്ലര്‍, ബ്രൈഡണ്‍ കാര്‍സ്, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്ലി, വില്‍ ജാക്സ്, സാഖിബ് മഹമൂദ്, മാത്യു പോട്ട്സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ്, ജോ റൂട്ട്, ജാമി സ്മിത്ത്.

ടി20 ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്ലര്‍, ബ്രൈഡണ്‍ കാര്‍സെ, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, സാഖിബ് മഹമൂദ്, മാത്യു പോട്ട്‌സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, ലൂക്ക് വുഡ്.

Content Highlights: England Reveals White-Ball Squad For West Indies Tour

To advertise here,contact us