ഐപിഎല്ലില് ഫോം കണ്ടെത്താന് പ്രയാസപ്പെടുന്ന ലഖ്നൗ ക്യാപ്റ്റന് റിഷഭ് പന്തിനെ വിമര്ശിച്ച് മുന് ഇന്ത്യന് താരം സഞ്ജയ് ബംഗാര്. പന്ത് ആശയക്കുഴപ്പത്തിലാണെന്നും തന്റെ മികവുറ്റ കളി പോലും അദ്ദേഹം മറന്നുപോയെന്നും ബംഗാര് പറഞ്ഞു. വൈറ്റ് ബോള് ഫോര്മാറ്റുകള് മനസ്സിലാക്കാന് പന്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ബംഗാര് ആരോപിച്ചു.
Former Indian all-rounder Sanjay Bangar believes Rishabh Pant has yet to fully grasp white-ball cricket, considering his recent challenges 🇮🇳👀🗣️#SanjayBangar #India #ODIs #T20Is #Cricket #RishabhPant #CricketMoodOfficial@ICC @BCCI @IPL @RishabhPant17 @LucknowIPL pic.twitter.com/zMBj0jlAjr
'വൈറ്റ് ബോള് ക്രിക്കറ്റിനെക്കുറിച്ച് റിഷഭ് പന്തിന് ഇതുവരെ പൂര്ണ്ണമായ ധാരണയില്ലെന്നുവേണം നമ്മള് മനസ്സിലാക്കാന്. 50 ഓവര് ക്രിക്കറ്റും ടി20 ക്രിക്കറ്റും അദ്ദേഹത്തിന് ഒരുപിടിയുമില്ല. ഒരു മികച്ച ടെസ്റ്റ് മാച്ച് ബാറ്റ്സ്മാന് ആണ് പന്ത്. പക്ഷേ വൈറ്റ് ബോള് ക്രിക്കറ്റില് എന്താണ് ചെയ്യേണ്ടത് എന്ന് അവന് അറിയില്ല. പക്ഷേ ഈ പ്രത്യേക സീസണില് വിക്കറ്റിന് പിന്നില് ഷോട്ടുകള് കളിക്കാന് ശ്രമിച്ചുകൊണ്ട് അദ്ദേഹം നിരവധി തവണ പുറത്തായി എന്നതാണ് ഞാന് ശ്രദ്ധിച്ചത്', ബംഗാര് മാധ്യമങ്ങളോട് ചോദിച്ചു.
പന്ത് പഴയ രീതിയില് വീണ്ടും കളിച്ചു തുടങ്ങണമെന്നും ശൈലി മാറ്റാന് പാടില്ല എന്നും ബംഗാര് പറഞ്ഞു. പണ്ട് സ്റ്റെപ് ഔട്ട് ചെയ്ത് സിക്സും യഥേഷ്ടം ഡ്രൈവുകളും മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സുമെല്ലാം അടിച്ചിരുന്ന താരത്തിന് ഇത് എന്താണ് സംഭവിച്ചത് എന്ന് സഞ്ജയ് ചോദിച്ചത്.
''ഇപ്പോള് പന്തിന്റെ ശൈലി മാറി. അദ്ദേഹം പണ്ട് കളിച്ചിരുന്ന ശൈലിയില് നിന്ന് മാറി വേറെ രീതിയില് കളിക്കാന് തുടങ്ങി. അനാവശ്യ ഷോട്ടും റിസ്ക്കും ഒകെ എടുത്ത് അവന് തന്നെ തന്നെ നശിപ്പിച്ചു', ബംഗാര് കൂട്ടിച്ചേര്ത്തു.
2025 ഐപിഎല് സീസണില് വളരെ നിരാശാജനകമായ പ്രകടനമാണ് ലഖ്നൗ ക്യാപ്റ്റന് റിഷഭ് പന്ത് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. സീസണിലാകെ 11 മത്സരങ്ങളില് നിന്ന് ഒരു അര്ധസെഞ്ച്വറി അടക്കം 128 റണ്സ് മാത്രമാണ് പന്ത് നേടിയത്. വിക്കറ്റിന് പിന്നിലും നിരാശാജനകമായ പ്രകടനം പുറത്തെടുക്കുന്ന പന്തിന്റെ മോശം ഫോം വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു.
ഐപിഎല് ചരിത്രത്തിലെ എക്കാലത്തെയും ഉയര്ന്ന തുകയായ 27 കോടി രൂപയ്ക്കു ലഖ്നൗ സൂപ്പര് ജയന്റ്സിലെത്തിയ റിഷഭ് പന്തിനു തന്റെ തുകയോടു നീതി പുലര്ത്താന് ഇതുവരെ സാധിച്ചിട്ടുമില്ല. സീസണിലെ ആദ്യ മത്സരങ്ങളില് നിക്കോളാസ് പുരാന്റെയും മിച്ചല് മാര്ഷിന്റെയും ബാറ്റിംഗ് മികവില് മുന്നേറിയെങ്കിലും പിന്നീട് ഇരുവരും നിറം മങ്ങിയതോടെ തിരിച്ചടി നേരിട്ട ലഖ്നൗ ഇപ്പോള് പ്ലേ ഓഫ് കാണാതെ പുറത്താകുന്നതിന്റെ വക്കിലുമായിരുന്നു.
Content Highlights: Sanjay Bangar Calls Out Rishabh Pant’s Unimpressive Show in IPL 2025