IPL 2025; ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താൻ സന്നദ്ധത അറിയിച്ച് ECB; റിപ്പോർട്ട്

കോവിഡ്-19 ഭീഷണിയെത്തുടർന്ന് ഐപിഎൽ 2021 മാറ്റിവച്ചപ്പോഴും ഇസിബി സമാനമായ ഒരു ഓഫർ നൽകിയിരുന്നു

ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയതായി റിപ്പോർട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ സീസൺ ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്.

കോവിഡ്-19 ഭീഷണിയെത്തുടർന്ന് ഐപിഎൽ 2021 മാറ്റിവച്ചപ്പോഴും ഇസിബി സമാനമായ ഒരു ഓഫർ നൽകിയിരുന്നു. എന്നാൽ പിന്നീട് യു എ ഇ യിലാണ് ആ വർഷം ഐപിഎൽ നടത്തിയിരുന്നത്.

അതേ സമയം ഐ‌പി‌എൽ 2025 ലെ 58-ാമത് മത്സരമായിരുന്ന പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ നിർത്തിവയ്ക്കുകയും വേദിയിലെ ജനക്കൂട്ടത്തെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം ബിസിസിഐ ഐ‌പി‌എൽ 2025 ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി അറിയിച്ചു. പ്ലേഓഫുകൾ ഉൾപ്പെടെ ടൂർണമെന്റിൽ 16 മത്സരങ്ങൾ കൂടി ഇനി നടക്കാനുണ്ട്.

Content Highlights: 

To advertise here,contact us