കൊല്ക്കത്ത ഈഡന് ഗാര്ഡന്സ് ക്രിക്കറ്റ് സ്റ്റേഡിയത്തില് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പര് കിങ്സ്- കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല് മത്സരത്തിനിടെ ബോംബ് ഭീഷണി. ഇന്ത്യ-പാകിസ്താന് സംഘര്ഷം നിലനില്ക്കുന്ന സാഹചര്യത്തിലാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ബംഗാള് ക്രിക്കറ്റ് അസോസിയേഷന്റെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. മാച്ച് പുരോഗമിക്കുന്നതിനിടെയാണ് അസോസിയേഷന്റെ ഒഫീഷ്യല് മെയിലിലേക്ക് അജ്ഞാത ഐഡിയില് നിന്നും ഭീഷണി സന്ദേശം എത്തിയത്.
The Cricket Association of Bengal received a bomb threat mail during the KKR vs CSK match at Kolkata's Eden Gardens on Wednesday, May 7. The mail from an unknown ID was detected in the official email of the CAB during the ongoing match.#PahalgamTerrorAttack… pic.twitter.com/jaHBHbtJHi
ഈഡന് ഗാര്ഡന് സ്റ്റേഡിയത്തിന്റെ സുരക്ഷ കൂട്ടിയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥര് അറിയിച്ചു. ഇന്ത്യന് സൈന്യത്തിന്റെ ഓപ്പറേഷന് സിന്ദൂറിനുശേഷം ആദ്യമായി നടക്കുന്ന ഐപിഎല് മത്സരമാണിത്.
അതേസമയം ഐപിഎല്ലില് നാളെ ധരംശാലയില് നടക്കാനിരിക്കുന്ന പഞ്ചാബ്-ഡല്ഹി മത്സരത്തിന്റെ വേദിയും മാറ്റിയേക്കുമെന്നാണ് വിവരം. വിമാനത്താവളങ്ങളുടെ നിയന്ത്രണത്തെ തുടര്ന്നും ഭീഷണികള് ഉയരുന്നതുമായ സാഹചര്യത്തില് മെയ് എട്ടിന് നടക്കേണ്ട മത്സരം ധരംശാലയില്നിന്ന് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാനാണ് സാധ്യത. മെയ് 11 ന് ഷെഡ്യൂള് ചെയ്തിരിക്കുന്ന മുംബൈ-പഞ്ചാബ് മത്സരം ധരംശാലയില് നിന്ന് മുംബൈയിലേക്കും മാറ്റുന്നതും ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.
Content Highlights: IPL Receives Bomb Scare As CAB Gets Threat E-Mail During KKR vs CSK Clash At Eden Gardens