കോഹ്‌ലിയുടെ അബദ്ധത്തിലെ 'ലൈക്ക്'; കുത്തനെ ഉയർന്ന് ബോളിവുഡ് താരത്തിന്റെ ഫോളോവേഴ്സും പ്രതിഫല തുകയും

രണ്ട് ദിവസത്തിനിടെ 19 ലക്ഷത്തോളം അധിക ഫോളോവേഴ്സിനെയാണ് അവ്നീതിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലഭിച്ചത്

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് പറ്റിയ കയ്യബദ്ധം നേട്ടമായത് ബോളിവുഡ് താരം അവ്നീത് കൗറിന്. വിരാട് കോഹ്‌ലി അവ്നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തിട്ട് രണ്ട് ദിവസത്തിനിടെ 19 ലക്ഷത്തോളം അധിക ഫോളോവേഴ്സിനെയാണ് അവ്നീതിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലഭിച്ചത്. സംഭവത്തിനു ശേഷം യുവനടിക്ക് 12 പുതിയ ബ്രാൻഡുകളുടെ പരസ്യക്കരാർ ലഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ആവശ്യക്കാരേറിയതോടെ ഇൻസ്റ്റയിലെ ബ്രാൻഡ് പ്രൊമോഷനു വാങ്ങുന്ന തുകയും അവ്നീത് വർധിപ്പിച്ചു.

കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് അവ്നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തുടർന്ന്, ‘ലൈക്ക്’ ബോധപൂർവം സംഭവിച്ചതല്ലെന്ന് വിശദീകരിച്ച് താരം രംഗത്തെത്തുകയും ചെയ്തു. അവ്നീത് കൗർ പച്ചനിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രത്തിനാണ് കോഹ്‌ലി ലൈക്ക് അടിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

Content Highlights: How Virat Kohli's mistake sent Avneet Kaur's value

To advertise here,contact us