ഐപിഎല്ലിൽ പരിക്കേറ്റ് പുറത്തായ ഗ്ലെൻ മാക്സ്വെല്ലിന് പകരക്കാരനെ നിശ്ചയിച്ച് പഞ്ചാബ് കിങ്സ്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ ഓവനെയാണ് പഞ്ചാബ് കിങ്സ് മാക്സ്വെല്ലിന് പകരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്. വിരലിന് പൊട്ടലേറ്റതിനെ തുടർന്നാണ് മാക്സ്വെൽ ഐപിഎല്ലിൽ നിന്ന് പുറത്തായത്.
അതിനിടെ മിച്ചൽ ഓവൻ ഇപ്പോൾ പാകിസ്താൻ സൂപ്പർ ലീഗ് കളിക്കുകയാണ്. ബാബർ അസം നായകനായ പെഷവാർ സൽമിയുടെ താരമാണ് ഓവൻ. നിലവിൽ പാകിസ്താൻ സൂപ്പർ ലീഗ് കഴിഞ്ഞതിന് ശേഷം മാത്രമെ പെഷവാറിന് ഐപിഎൽ കളിക്കാൻ കഴിയൂ. മെയ് 18 വരെ പിഎസ്എൽ നീളും. മെയ് 25നാണ് ഐപിഎല്ലിന് അവസാനമാകുക.
UPDATE: Mitchell Owen replaces Glenn Maxwell for the rest of #TATAIPL 2025 season. pic.twitter.com/yX7Z8uamMt
ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ നിന്നുള്ള താരമാണ് 23കാരനായ മിച്ചൽ ഓവൻ. കഴിഞ്ഞ ബിഗ് ബാഷ് സീസണിൽ 11 മത്സരങ്ങളിൽ 452 റൺസ് നേടിയ ഓവൻ ആയിരുന്നു റൺവേട്ടക്കാരിൽ ഒന്നാമൻ. താരത്തിന്റെ മികച്ച പ്രകടനം ഹൊബാർട്ട് ഹരികെയ്ൻസിന് ബിഗ് ബാഷ് ലീഗ് കിരീടവും സമ്മാനിച്ചു. ഫൈനലിൽ 42 പന്തിൽ നിന്ന് 108 റൺസ് നേടിയ ഓവൻ ഹൊബാർട്ട് ഹരികെയ്ൻസിന്റെ കിരീടവിജയത്തിലും നിർണായകമായി.
Content Highlights: Mitchell Owen to join PBKS as replacement for Glenn Maxwell