അതിമനോഹരം ഈ പച്ചപ്പ്; വ്യത്യസ്തമായി പിച്ചൊരുക്കി ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റ്

സാധാരണ തവിട്ടുനിറത്തിലുള്ള പിച്ചിന് പകരമായി പച്ച നിറത്തിലുള്ള പിച്ച് മത്സരത്തിനായി ഒരുക്കിയത് ആരാധകർക്കും അത്ഭുതമായി

ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സോമർസെറ്റും എസ്സെക്സും തമ്മിൽ നടക്കുന്ന മത്സരത്തിന്റെ പിച്ചാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്. സാധാരണ ക്രിക്കറ്റ് പിച്ചുകളിൽ നിന്ന് വ്യത്യസ്തമായി അതിമനോഹരമായ പച്ചപ്പ് നിറഞ്ഞ ഒരു പിച്ചാണ് ഈ മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഔട്ട്‌ഫീൽഡിന് സമാനമായ പച്ച നിറത്തിലുള്ള പിച്ച് ഒരു പുൽത്തകിടി പോലെയാണ് ക്രിക്കറ്റ് ആരാധകർക്ക് തോന്നുന്നത്.

സോമർസെറ്റിൽ ടോണ്ടനിലെ കൂപ്പർ അസോസിയേറ്റ്സ് കൗണ്ടി ​ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. സാധാരണ തവിട്ടുനിറത്തിലുള്ള പിച്ചിന് പകരമായി പച്ച നിറത്തിലുള്ള പിച്ച് മത്സരത്തിനായി ഒരുക്കിയത് ആരാധകർക്കും അത്ഭുതമായി. സാധാരണായി പേസ് ബൗളർമാരെ അനുകൂലിക്കാനാണ് പച്ചപ്പ് നിറഞ്ഞ ​ഗ്രൗണ്ടുകൾ തയ്യാറാക്കാറുള്ളത്. സോമർസെറ്റ് ടീമിന്റെ ലക്ഷ്യവും ഇത് തന്നെയായിരുന്നു.

The pitch for Somerset Vs Essex match. pic.twitter.com/ey2p0bA6nD

മത്സരത്തിൽ ടോസ് നേടിയ സോമർസെറ്റ് ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ആദ്യ ബാറ്റിങ്ങിൽ എസ്സെക്സ് 206 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സോമർസെറ്റ് ആദ്യ ഇന്നിങ്സിൽ 145 റൺസിൽ എല്ലാവരും പുറത്തായി. ഒന്നാം ഇന്നിങ്സില്‍ 61 റൺസിന്റെ ലീഡ് സ്വന്തമാക്കാനും എസ്സെക്സിന് കഴഞ്ഞു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന എസ്സെക്സ് രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിലാണ്.

Content Highlights: Lush Green Wicket In Essex-Somerset County Clash

To advertise here,contact us