'അടുത്ത മത്സരം വിജയിക്കുകയാണ് ലക്ഷ്യം, പോയിന്റ് ടേബിളിൽ ആശങ്കയില്ല': രാഹുൽ ദ്രാവിഡ്

യുവതാരങ്ങളെ പിന്തുണയ്ക്കുകയെന്ന റോയൽസിന്റെ നിലപാടിനെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചു

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ അടുത്ത മത്സരം വിജയിക്കുക മാത്രമാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യമെന്ന് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ഐപിഎൽ വലിയൊരു ടൂർണമെന്റാണ്. പോയിന്റ് ടേബിളിൽ താഴെയുള്ള ടീമുകൾക്ക് മുകളിലുള്ള ടീമുകളെ തോൽപ്പിക്കാൻ കഴിയും. ടീമുകളുടെ പോയിന്റ് ടേബിളിലെ വ്യത്യാസം ചെറുതാണ്. രാജസ്ഥാൻ റോയൽസ് ഓരോ മത്സരവും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുത്ത മത്സരം ജയിക്കുകയാണ് പ്രധാനം. പോയിന്റ് പട്ടികയെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നില്ല. ദ്രാവിഡ് സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.

യുവതാരങ്ങളെ പിന്തുണയ്ക്കുകയെന്ന റോയൽസിന്റെ നിലപാടിനെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചു. യുവതാരങ്ങളുടെ ഭാവി മാത്രമല്ല റോയൽസിന്റെ ലക്ഷ്യം. ഈ സീസണിൽ രാജസ്ഥാന് വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. എങ്കിലും എപ്പോഴും രാജസ്ഥാന് വിജയിക്കാൻ കഴിയണമെന്നില്ല. ദ്രാവിഡ് വ്യക്തമാക്കി.

ഐപിഎല്ലിൽ 10 മത്സരങ്ങൾ പിന്നിട്ട രാജസ്ഥാൻ റോയൽസ് മൂന്ന് വിജയങ്ങൾ മാത്രമാണ് നേടിയത്. ഇനിയുള്ള നാല് മത്സരങ്ങളും രാജസ്ഥാന് വിജയിക്കേണ്ടതുണ്ട്. ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും.

Content Highlights: Rahul Dravid on Rajasthan Royals' playoff hopes

To advertise here,contact us