പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും റൺ ടോട്ടലിലേക്ക് കൂട്ടമായ സംഭാവന നൽകണമെന്നും ധോണി പറഞ്ഞു. 'പഞ്ചാബിനെതിരെ നല്ല സ്കോർ കണ്ടെത്താനായി. എന്നാൽ അത് രണ്ടോ മൂന്നോ ബാറ്റർമാരുടെ മാത്രം സംഭാവനയായി ചുരുങ്ങി. ഓപ്പണർമാർ മുതൽ മധ്യനിര വരെ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ കളിച്ചിരുന്നുവെങ്കിൽ 20 -30 റൺസ് അധികം നേടാനും കളി ജയിക്കാനും സാധിക്കുമായിരുന്നു', ധോണി കൂട്ടിച്ചേർത്തു.
ചെന്നൈ നിരയിൽ ഇന്നലെ സാം കരൺ ,ഡോവൾഡ് ബ്രെവിസ് എന്നിവർ മാത്രമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. 47 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 88 റൺസെടുത്ത സാം കരണാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ഡെവാൾഡ് ബ്രവിസ് 32 റൺസും സംഭാവന ചെയ്തു. ധോണി നാല് പന്തിൽ 11 റൺസ് നേടി പുറത്തതായി.
മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായപ്പോൾ. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തുകയായിരുന്നു.
Content Highlights: MS Dhoni on csk lose to punjab kings