മൂന്ന് ചാട്ടത്തിനൊടുവിൽ ബൗണ്ടറി തട്ടാതെ ക്യാച്ച് പൂർത്തിയാക്കി ബ്രെവിസ്;താരത്തിന്റെ മനസാന്നിധ്യത്തിന് കയ്യടി

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ചെന്നൈയുടെ ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ സ്റ്റണ്ണർ ക്യാച്ച്.

പഞ്ചാബ് കിങ്‌സ്-ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിനിടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ചെന്നൈയുടെ ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ സ്റ്റണ്ണർ ക്യാച്ച്. പഞ്ചാബിന്റെ ബാറ്റിങ് ഇന്നിങ്സിലെ പതിനെട്ടാം ഓവറിലാണ് സംഭവം. ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ പഞ്ചാബ് ബാറ്റർ ശശാങ്ക് സിംഗ് രവീന്ദ്ര ജഡേജയെ ഒരു ഫോറിനും ഒരു സിക്‌സറിനും പറത്തി. കളി വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിച്ച ശശാങ്ക് വീണ്ടും പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ചെങ്കിലും ബ്രെവിസ് ഡീപ് മിഡ് വിക്കറ്റിൽ അത് വായുവിൽ പിടിച്ചു.

Brevis Our Saviour Playing Today 💛Unsold player to Attractive Player 🦁He gonna break our middle order 🔥 curse 🥵#CSKvsPBKS #DewaldBrevis pic.twitter.com/tIEUfPPYkC

ലോങ്-ഓണിൽ പട്രോളിംഗ് നടത്തിയിരുന്ന ബ്രെവിസ് ഓടിച്ചെന്ന് പന്ത് ഫീൽഡിനുള്ളിൽ വെച്ച് പിടിച്ചപ്പോൾ ബൗണ്ടറി ലൈനിൽ കാല് തട്ടുന്നത് ഒഴിവാക്കാൻ പന്ത് തട്ടി വായുവിലേക്ക് എറിഞ്ഞു. റോപ്പ് ക്രോസ് ചെയ്ത് വീണ്ടും പന്ത് പിടിച്ച് വീണ്ടും മുകളിലേക്കെറിഞ്ഞ് വീണ്ടും കൈപിടിയിലൊതുക്കി. വീണ്ടും വായുവിലേക്കെറിഞ്ഞു. ഇങ്ങനെ മൂന്നാം തവണയാണ് ബ്രെവിസ് ക്യാച്ച് പൂർത്തിയാക്കിയത്. താരത്തിന്റെ മനസ്സാന്നിധ്യത്തിനും നിയന്ത്രണത്തിനും ആരാധകർ കയ്യടിക്കുകയും ചെയ്തു. മത്സരത്തിൽ താരം ബാറ്റ് കൊണ്ടും തിളങ്ങി. 26 പന്തിൽ 32 റൺസാണ് നേടിയിരുന്നത്.

അതേസമയം ഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights: Dewald Brevis stunner catch in three attempts

To advertise here,contact us