'മാക്സ്‍വെല്ലിന് വിരലിന് പരിക്ക്'; സ്ഥിരീകരിച്ച് ശ്രേയസ് അയ്യർ

സീസണിൽ നിരാശാജനകമായ പ്രകടനമാണ് മാക്സ്‍വെൽ പുറത്തെടുത്തത്

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് തിരിച്ചടി. വിരലിന് പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ​ഗ്ലെൻ മാക്സ്‍വെല്ലിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പ് പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാക്സ്‍വെല്ലിന് പകരക്കാരനെ ഇനിയും നിശ്ചയിച്ചിട്ടില്ലെന്നും ശ്രേയസ് വ്യക്തമാക്കി.

ഐപിഎൽ താരലേലത്തിൽ 4.2 കോടി രൂപയ്ക്കാണ് മാക്സ്‍വെല്ലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. എന്നാൽ സീസണിൽ നിരാശാജനകമായ പ്രകടനമാണ് മാക്സ്‍വെൽ പുറത്തെടുത്തത്. പഞ്ചാബ് കിങ്സിനായി ഏഴ് മത്സരങ്ങളിൽ നിന്ന് 48 റൺസ് മാത്രമാണ് മാക്സ്‍വെല്ലിന് നേടാനായത്. വെറും എട്ട് റൺസാണ് ബാറ്റിങ് ശരാശരി. ബൗളിങ്ങിൽ നാല് വിക്കറ്റ് നേടിയത് മാത്രമാണ് മാക്സ്‍വെല്ലിന്റെ നേട്ടം.

ഐപിഎൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സിന് ഒമ്പത് മത്സരങ്ങളിൽ നിന്നായി അഞ്ച് വിജയങ്ങളുണ്ട്. ഒരു മത്സരം മഴമുടക്കിയതിനാൽ 11 പോയിന്റാണ് പഞ്ചാബ് ആകെ നേടിയിരിക്കുന്നത്. ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ മൂന്നിൽ ജയിച്ചാൽ പഞ്ചാബിന് അനായാസം പ്ലേ ഓഫിൽ കടക്കാം.

Content Highlights: Injured Glenn Maxwell will lose remainder of the season

To advertise here,contact us