ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് - പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ടോസ് വേദിയിൽ രസകരമായ സംഭവങ്ങൾ. ടോസിന് ശേഷം ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി സംസാരിക്കാൻ വന്നപ്പോൾ വലിയ ആരവമാണ് ആരാധകർ ഉയർത്തിയത്. ഇത് കേട്ട കമന്റേറ്റർ ഡാനി മോറിസൺ ചോദിച്ചു. 'താങ്കൾക്ക് ലഭിച്ചിരിക്കുന്ന ആരവങ്ങൾ ശ്രദ്ധിക്കൂ, ഇതിനർത്ഥം താങ്കൾ അടുത്ത വർഷവും കളിക്കുമെന്നാണോ?'
'അടുത്ത മത്സരത്തിൽ ഞാൻ കളിക്കുമോയെന്ന് പോലും എനിക്ക് അറിയില്ല'. മോറിസണിന്റെ ചോദ്യത്തിന് ധോണിയുടെ മറുപടി ഇപ്രകാരമായിരുന്നു.
The 'S' in MS Dhoni stands for suspense! 🤫Watch the LIVE action ➡ https://t.co/KXCjo6jCjI #IPLonJioStar 👉 #CSKvPBKS | LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar! pic.twitter.com/q8MpTZqncm
സീസണിൽ ചെന്നൈയുടെ പ്രകടനത്തെക്കുറിച്ചും ധോണി സംസാരിച്ചു. ഒരു കാര്യം അഭിമാനത്തിൻ്റെ പ്രശ്നമാണ്. ചെന്നൈ കളിക്കുന്ന മിക്ക മത്സരങ്ങളും ഹോം ഗ്രൗണ്ടിലാണ്. അതിന്റെ ആനുകൂല്യങ്ങൾ വളരെ പ്രധാനമാണ്. എന്നാൽ അത് ചെന്നൈയ്ക്ക് മുതലാക്കാൻ കഴിഞ്ഞില്ല. ധോണി പ്രതികരിച്ചു.'
'മുൻ സീസണുകളിൽ ചെന്നൈ ടീമിൽ അധികം മാറ്റങ്ങൾ വരുത്തിയിട്ടില്ല. പക്ഷേ ഈ സീസണിൽ ഞങ്ങൾ ധാരാളം മാറ്റങ്ങൾ വരുത്തി. കാരണം ലളിതമാണ്. നിങ്ങളുടെ മിക്ക കളിക്കാരും നന്നായി കളിക്കുകയാണെങ്കിൽ അധികം മാറ്റങ്ങൾ വരുത്തേണ്ടതില്ല. പക്ഷേ ഈ സീസണിൽ മാറ്റങ്ങൾ ഗുണം ചെയ്തില്ല. പുതിയ ലേലത്തിന് ശേഷമുള്ള ആദ്യ സീസൺ കൂടിയാണിത്. അതിനാൽ നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടാകും, പക്ഷേ ഒരു ബാറ്റർ എവിടെയാണ് കൂടുതൽ അനുയോജ്യമെന്ന് നിങ്ങൾ നോക്കേണ്ടതുണ്ട്.' ധോണി വ്യക്തമാക്കി.
Content Highlights: Dhoni's statement about playing next season IPL