ചമീരയുടെ ഡൈവിങ് കണ്ട് സ്റ്റാർക്ക് തലയിൽ കൈവെച്ചു; DC-KKR പോരാട്ടത്തിൽ പിറന്നത് 'CATCH OF THE SEASON!'

ഐപിഎൽ 2025 സീസണിലെ ഏറ്റവും മികച്ച ക്യാച്ചിലൊന്നിന് കൂടിയാണ് ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം സാക്ഷിയായത്.

ഐപിഎൽ 2025 സീസണിലെ ഏറ്റവും മികച്ച ക്യാച്ചിലൊന്നിന് കൂടിയാണ് ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം സാക്ഷിയായത്. കെകെആറിന്റെ ഇന്നിംഗ്‌സിന്റെ 19.4 ഓവറിലായിരുന്നു അസാമാന്യ ക്യാച്ച് പിറന്നത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ പന്ത് അനുകുൽ റോയി ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിലേക്ക് അടിച്ചു. ബൗണ്ടറി ആകുമെന്ന് തോന്നിച്ച പന്തിനെ ഇടതുവശത്തേക്ക് കുതിച്ചു ചാടി ഒരു ഫുൾ സ്ട്രെച്ച് ഡൈവിലൂടെ ശ്രീലങ്കൻ പേസർ ദുഷ്മന്ത ചമീര കൈക്കലാക്കി.

What a catch by chameera🤯🤯 pic.twitter.com/GUBP2YGuSG

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിന്റെ ടോട്ടൽ നേടി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി രഘുവൻഷി 32 പന്തിൽ 44 റൺസും റിങ്കു സിങ് 36 റൺസും നേടി. റഹ്‌മാനുള്ള ഗുർബാസ് 26 റൺസും സുനിൽ നരെയ്ൻ 27 റൺസും അജിങ്ക്യാ രഹാനെ 26 റൺസും നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്നും അക്‌സർ പട്ടേലും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതവും നൽകി.

നേരത്തെ ടോസ് ജയിച്ച ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തു. രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ച കാരണം ബാറ്റിംഗ് എളുപ്പമാകുമെന്നും അതുകൊണ്ടാണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതെന്നും ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ അക്സർ പട്ടേൽ പറഞ്ഞു. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡൽഹി ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ 7-ാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. ജയത്തോടെ പോയിന്റ് ടേബിളിൽ മുന്നിലെത്തുകയാണ് ഡൽഹിയുടെ ലക്ഷ്യം.

Content Highlights: Dushmantha Chameera Pulls Off A Jaw-Dropping Catch To Dismiss Anukul Roy

To advertise here,contact us