പണക്കൊഴുപ്പ് നിറഞ്ഞ മത്സര ടൂർണമെന്റാണ് ഐപിഎൽ. കോടികളാണ് അവിടെ താരങ്ങൾക്കും പരിശീലകർക്കും ലഭിക്കുന്നത്. അപ്പോഴുള്ള കൗതുകമേറിയ ഒരു കാര്യം താരങ്ങളെയും കളിയും നിയന്ത്രിക്കുന്ന അംപയർമാർക്ക് എത്രകിട്ടുമെന്നാണ്, ആ കണക്കുകളിലേക്ക് നോക്കാം.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നാല് ദിവസത്തെ മത്സരത്തിന് അംപയർമാർക്ക് 1.6 ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. ഓരോരുത്തരുടെയും ഗ്രേഡ് അനുസരിച്ച് പ്രതിദിനം 30,000 മുതൽ 40,000 രൂപ വരെ പ്രതിഫലം ലഭിക്കും. അതേസമയം കൂടുതൽ പേരും പെരുമയുമുള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓണ്-ഫീല്ഡ് അംപയര്മാര്ക്ക് ഒരു മത്സരത്തിന് 3 ലക്ഷം രൂപയും ഫോര്ത്ത് അംപയര്മാര്ക്ക് രണ്ട് ലക്ഷം രൂപയുമാണ് പ്രതിഫലം.
ഫിറ്റ്നസ്, ശ്രദ്ധ, മണിക്കൂറുകളോളം കൃത്യതയോടെ പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ ആവശ്യമുള്ള ഒരു ജോലിയാണിത്. കടുത്ത സമ്മർദ്ദങ്ങളും ഇവർ അതിജീവിക്കേണ്ടിവരും. ഗ്രൗണ്ടിലെ ഒരു തെറ്റായ തീരുമാനം കളിയുടെ ഗതി തന്നെ മാറ്റും എന്നതുകൊണ്ട് കൂടിയാണത്.
Content Highlights: How much do umpires get for refereeing an IPL match?; Let's look at the figures