പ്ളേ ഓഫ് സാധ്യത നിലനിർത്താൻ നിർണായകപ്പോരിന് രാജസ്ഥാൻ റോയൽസ് റോയല് ചലഞ്ചേഴ്സ് ബെംഗളരുവിനെ ഇന്ന് നേരിടും. രാത്രി 7.30ന് ആര്സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. എട്ട് കളികളില് നാലു പോയന്റുമാത്രമുള്ള രാജസ്ഥാന് പോയന്റ് പട്ടികയില് നിലവില് എട്ടാം സ്ഥാനത്താണ്. എട്ട് കളികളില് അഞ്ച് ജയുമായി പത്ത് പോയിന്റാണ് ആർസിബിക്കുള്ളത്. ഹോം ഗ്രൗണ്ടിൽ ഇതുവരെ വിജയിക്കാൻ ആർസിബിക്കായിട്ടില്ല.
പരിക്കേറ്റ സഞ്ജുസാംസൺ ഇന്ന് രാജസ്ഥാന് വേണ്ടി ഇറങ്ങില്ല. ടീമിനൊപ്പം ബെംഗളരുവിലെത്താതിരുന്ന സഞ്ജുവിന്റെ സാന്നിധ്യം ഇന്ന് ഡഗ് ഔട്ടിലുമുണ്ടാവില്ല. പരിക്ക് വഷളാവാതിരിക്കാനാണ് താരത്തെ ബെംഗളരുവിലേക്ക് യാത്ര ചെയ്യിപ്പിക്കാതിരുന്നതെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. സഞ്ജുവിന്റെ അഭാവത്തില് ഇന്നും റിയാൻ പരാഗ് തന്നെയാകും രാജസ്ഥാനെ നയിക്കുക.
Content Highlights: rajasthan royals vs royal challengers bengaluru match