'റിമെമ്പർ ദ നെയിം, കെ എൽ രാഹുൽ!'; ​ഗോയങ്കയുടെ മുഖത്ത് നോക്കാതെ നടന്ന് നീങ്ങി ഡൽഹി താരം

കഴിഞ്ഞ സീസണില്‍ ലഖ്‌നൗ ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിന് സഞ്ജീവ് ഗോയങ്കയില്‍ നിന്നും പരസ്യമായി ശകാരവും അപമാനവും നേരിടേണ്ടിവന്നിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

icon
dot image

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുലിന്റെയും ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ​ഗോയങ്കയുടെയും ദൃശ്യങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നു. ഇത്തവണ ലഖ്നൗവും ഡൽഹിയും തമ്മിലുള്ള മത്സരശേഷം ​ഗോയങ്കയുടെ മുഖത്ത് നോക്കാതെ ഹസ്തദാനം നൽകി അതിവേ​ഗം നടന്നുനീങ്ങുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ഐപിഎൽ കഴിഞ്ഞ സീസണിന് പിന്നാലെ അന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് നായകനായിരുന്നു കെ എൽ രാഹുലും ടീം ഉടമ സ‍ഞ്ജീവ് ​ഗോയങ്കയും തമ്മിലുണ്ടായ തർക്കം തന്നെയാണ് പുതിയ ദൃശ്യങ്ങളുടെ പ്രചാരണത്തിന് പിന്നിലുള്ള കാരണം.

KL Rahul walking away from Goenka 😭😭😭😭Absolute Cinema ❤️🥵🥵#LSGvsDC #KLRahulpic.twitter.com/28QpmZnBJR

കഴിഞ്ഞ സീസണില്‍ ലഖ്‌നൗ ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിന് സഞ്ജീവ് ഗോയങ്കയില്‍ നിന്നും പരസ്യമായി ശകാരവും അപമാനവും നേരിടേണ്ടിവന്നിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ദയനീയ പരാജയം വഴങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. മത്സരശേഷം ഗ്രൗണ്ടിലെത്തിപരസ്യമായി ശകാരിക്കുന്ന ഗോയങ്കയോട് കാര്യമായി പ്രതികരിക്കാതെ വിളറിയ മുഖവുമായി നില്‍ക്കുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ 2025ലെ ഐപിഎൽ താരലേലത്തിന് മുമ്പായി രാഹുല്‍ ലഖ്നൗ സൂപ്പർ ജയന്റ്സ് വിട്ടിരുന്നു. 14 കോടി രൂപയ്ക്ക് കെ എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിലെത്തി. സീസണിൽ ഡൽഹിയും ലഖ്നൗവും ആദ്യ റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ രാഹുൽ ഡൽഹി നിരയിൽ കളിച്ചിരുന്നില്ല. ആദ്യ കുഞ്ഞിന്റെ പിറവിയെതുടർന്നാണ് രാഹുൽ അന്ന് കളിക്കാതിരുന്നത്. എന്നാൽ ഇന്നലെ ലഖ്നൗവിന്റെ സ്വന്തം ​ഗ്രൗണ്ടായ ഏകാന സ്റ്റേഡിയത്തിൽ രാഹുലിന്റെ മികച്ച പ്രകടനം ഡൽഹിയുടെ വിജയത്തിന് കരുത്തായി. 42 പന്തിൽ പുറത്താകാതെ 57 റൺസാണ് രാഹുൽ നേടിയത്. പിന്നാലെ ജഴ്സിക്ക് പിന്നിലെ രാഹുലെന്ന പേര് ബാറ്റുകൊണ്ട് തൊട്ടുകാണിച്ച് താരം ആഘോഷവും നടത്തിയിരുന്നു. അതിനുശേഷമാണ് മുൻ ടീം ഉടമയെ അവ​ഗണിച്ച് രാഹുൽ നടന്നുനീങ്ങിയത്.

Content Highlights: Sanjiv Goenka tried to interact with KL Rahul but he quickly went away from him

To advertise here,contact us
To advertise here,contact us
To advertise here,contact us