നിശാപാർട്ടിയും കാമുകിമാരുടെ സന്ദർശനവും വിലക്കി; യുവി അഭിഷേകിനെ രൂപപ്പെടുത്തിയ കഥ പറഞ്ഞ് യോഗ്‌രാജ്

അഭിഷേക് ശർമയുടെ കരിയർ രൂപപെടുത്തിയതിൽ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പങ്ക് വിശദീകരിച്ച് യുവരാജിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിംഗ്

icon
dot image

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സ്റ്റാർ ഓപ്പണര്‍ അഭിഷേക് ശർമയുടെ കരിയർ രൂപപെടുത്തിയതിൽ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പങ്ക് വിശദീകരിച്ച് യുവരാജിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിംഗ്. കരിയറിന്റെ തുടക്കകാലത്ത് അഭിഷേക് കുത്തഴിഞ്ഞ ജീവിതമാണ് നടത്തിയിരുന്നതെന്നും യുവരാജ് പക്ഷെ കാമുകിമാരുടെ സന്ദർശനവും നിശാ പാർട്ടിയും വിലക്കിയെന്നും യോഗ്‌രാജ് പറഞ്ഞു.

യുവരാജിന്‍റെ കീഴിലെത്തിയിരുന്നില്ലെങ്കില്‍ അഭിഷേക് ശർമ്മയെപ്പോലുള്ള ഒരു പ്രതിഭയെ രാജ്യത്തിന് നഷ്ടപ്പെട്ടേനെയെന്നും യോഗ്‌രാജ് പറഞ്ഞു. അഭിഷേക് ശർമ ഒരു വജ്രമായിരുന്നു, എന്നാൽ ആ വജ്രം തെറ്റായ കൈകളിലേക്ക് എത്തിയിരുന്നുവെങ്കിൽ അത് പൊട്ടിപോകുമായിരുന്നു. എന്നാൽ അത് മറ്റൊരു വജ്രത്തിന്റെ കൈകളിൽ എത്തിയപ്പോൾ അത് കോഹിനൂർ ആയെന്നും യോഗ്‌രാജ് കൂട്ടിച്ചേർത്തു.

പഞ്ചാബിലെ പ്രാദേശിക ക്രിക്കറ്റ് മുതൽ അഭിഷേകിനെ അറിഞ്ഞുതുടങ്ങിയ യുവരാജ് പിന്നീട് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനെ ബന്ധപ്പെട്ടുവെന്നും അവർ ഒരു ബോളറായാണ് അഭിഷേകിനെ പരിചപ്പെടുത്തിയതെന്നും എന്നാൽ ബാറ്റ്സ്മാൻ ഓൾ റൗണ്ടർ എന്ന രീതിയിൽ അവനെ വാർത്തെടുത്തത് യുവരാജാണെന്നും യോഗ്‌രാജ് പറഞ്ഞു.

നേരത്തെ തന്റെ കരിയർ രൂപപ്പെടുത്തിയത് യുവരാജ് സിംഗാണെന്ന് അഭിഷേക് ശർമ വെളിപ്പെടുത്തിയിരുന്നു. ഒട്ടുമിക്ക പ്രധാന നേട്ടങ്ങൾക്ക് ശേഷവും യുവിക്ക് അഭിനനന്ദനവുമായി അഭിഷേക് ശർമ എത്താറുണ്ട്. നിലവിൽ ഇന്ത്യയുടെ ടി 20 ടീമിലെ പ്രധാന താരമായ ഈ 24 കാരൻ ഐപിഎല്ലിലെ ഈ സീസണിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

Content Highlights:Yograj Singh Opens Up On How Yuvraj’s role on Abhi shek sharma career

To advertise here,contact us
To advertise here,contact us
To advertise here,contact us