മികച്ച തുടക്കം മുതലാക്കാനായില്ല; ഡൽഹിക്കെതിരെ ലഖ്‌നൗവിന് കുറഞ്ഞ ടോട്ടൽ

ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ നാല് വിക്കറ്റ് നേടി

icon
dot image

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് കുറഞ്ഞ സ്കോർ. ലഖ്‌നൗ 20 ഓവറിൽ 159 റൺസിൽ ഒതുങ്ങി. തുടക്കത്തിൽ മിച്ചൽ മാര്‍ഷും എയ്ഡൻ മാര്‍ക്രവും നന്നായി ബാറ്റ് ചെയ്‌തെങ്കിലും പിന്നീട് വന്നവർക്ക് മുതലാക്കാനയില്ല. മാര്‍ഷ് 36 പന്തിൽ 45 റൺസ് നേടി പുറത്തായപ്പോൾ മാര്‍ക്രം 33 പന്തിൽ 52 റൺസ് നേടി. ആയുഷ് ബദോനി 21 പന്തിൽ 36 റൺസ് നേടി.

ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ നാല് വിക്കറ്റ് നേടി. നയലോവറിൽ 33 റൺസ് വിട്ടുകൊടുത്താണ് ഈ നേട്ടം. നേരത്തെടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സാഹചര്യങ്ങൾ വിലയിരുത്താനാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് ഡൽഹി നായകൻ അക്സർ പട്ടേൽ പറഞ്ഞു. ശ്രീലങ്കൻ പേസര്‍ ദുഷ്മന്ത ചമീരയെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചപ്പോൾ അവസാന മത്സരത്തിലെ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ലഖ്‌നൗ ഇറങ്ങിയത്.

Content Highlights: lucknow super giants vs delhi capitals

To advertise here,contact us
To advertise here,contact us
To advertise here,contact us