'ദിഗ്‌വേഷ് എന്ത് ചെയ്താലും പിഴ;കോഹ്‌ലിക്ക് നേരെ നോ ആക്ഷൻ'; BCCI ക്കെതിരെ വിമർശനവുമായി ആകാശ് ചോപ്ര

ഐപിഎല്ലിൽ ഇന്ത്യയുടെ സീനിയർ താരം വിരാട് കോഹ്‌ലിക്ക് അനാവശ്യ പരിഗണന കിട്ടുന്നുവെന്നാരോപിച്ച് ആകാശ് ചോപ്ര

ഐപിഎല്ലിൽ ഇന്ത്യയുടെ സീനിയർ താരം വിരാട് കോഹ്‌ലിക്ക് അനാവശ്യ പരിഗണന കിട്ടുന്നുവെന്നാരോപിച്ച് ആകാശ് ചോപ്ര .പല താരങ്ങൾക്കും ആവേശപ്രകടനങ്ങളുടെ പേരില്‍ പിഴ ഒടുക്കേണ്ടിവരുമ്പോൾ വിരാട് കോഹ്‌ലിക്ക് മാത്രം എങ്ങനെയാണ് ഇളവ് ലഭിക്കുന്നതെന്ന് ആകാശ് ചോപ്ര ചോദിച്ചു.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ജയിച്ചശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കുനേരെ തിരിഞ്ഞ് വിരാട് കോഹ്‌ലി അതിരുവിട്ട ആവേശപ്രകടനം നടത്തിയിരുന്നു. അയ്യർ ഇതിനോട് പ്രതികരിക്കാതെ കടന്നുപോയെങ്കിലും ആവേശ പ്രകടനം കുറച്ചുകൂടി പോയില്ലേ എന്ന വിമർശനം ആരാധകർ ഉന്നയിച്ചിരുന്നു.

ലക്നൗ സ്പിന്നര്‍ ദിഗ്‌വേഷ് രാതിയെ നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ പിഴ ശിക്ഷക്ക് വിധിക്കുന്ന ബിസിസിഐ എന്തുകൊണ്ട് വിരാട് കോലിക്കുനേരെ കണ്ണടക്കുന്നുവെന്നും ആകാശ് ചോപ്ര ചോദിച്ചു.

വിരാട് കോഹ്‌ലി ചെയ്യുന്നത് ആക്രമണോത്സുകതയുടെഭാഗമാകുകയും ദിഗ്‌വേഷ് രാതി ചെയ്യുമ്പോൾ അത് അച്ചടക്കലംഘനവും ആവുന്നത് എങ്ങനെയാണ്. വിരാട് കോഹ്‌ലിക്കെതിരെ അഗ്രഷന്‍റെ പേരില്‍ ഇത്രയും കാലം പിഴ ശിക്ഷ വിധിച്ചിട്ടില്ലെന്നും അച്ചടക്കം എന്നത് എല്ലാ കളിക്കാര്‍ക്കും ഒരുപോലെയാണെന്നും ആകാശ് ചോപ്ര പറ‍ഞ്ഞു. തെറ്റ് ചെയ്യുന്നത് എത്ര വലിയ താരമായാലും ശിക്ഷ ഒരുപോലെ ആയിരിക്കണം. അല്ലാതെ പക്ഷപാതിത്വം ഉണ്ടാവരുതെന്നും ആകാശ് ചോപ്ര പറഞ്ഞു.

Content Highlights: Akash chopra on virat kohli digvesh comaprison bcci in ipl rules

To advertise here,contact us