'കഴിയാവുന്നതെല്ലാം ചെയ്തു, ഒന്നും തെളിയിക്കാനില്ല'; സഹീർ ഖാനോട് രോഹിത് ശർമ

മുംബൈ ഇന്ത്യൻസ് തന്നെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടത്

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയൻ്റ്സുമാണ് നേർക്കുനേർ വരുന്നത്. ഇതിന് മുമ്പായി ലഖ്നൗ മെന്റർ സഹീർ ഖാനും മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ മുംബൈ ഇന്ത്യൻസ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

പരിശീലനത്തിനിടെ രോഹിത് ശർമയെ റിഷഭ് പന്ത് ആലിംഗനം ചെയ്യുകയാണ്. പിന്നാലെ രോഹിത് ശർമ സഹീർ ഖാനോടും സംസാരിക്കുകയാണ്. ചെയ്യാനുള്ളതെല്ലാം താന്‍ ഭംഗിയായി ചെയ്തിട്ടുണ്ടെന്നും ഇനിയൊന്നും തെളിയിക്കാനില്ലെന്നുമാണ് രോഹിത് സഹീറിനോട് പറഞ്ഞത്. ഇത് രോഹിത് ശർമയുടെ സമീപകാല ഫോമിനെക്കുറിച്ചാണ് പറഞ്ഞതെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Q: For how long are you going to watch this reel? 😍A: Haaanjiiii 🫂💙#MumbaiIndians #PlayLikeMumbai #TATAIPL #LSGvMI pic.twitter.com/e2oxVieoz2

ഐപിഎല്ലിൽ രോഹിത് ശർമ സമീപകാലത്ത് മോശം ഫോം വിമർശനങ്ങൾക്ക് ഇടയാക്കിട്ടുണ്ട്. ഐപിഎൽ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 21 റൺസ് മാത്രമാണ് മുംബൈ മുൻ നായകന് നേടാൻ കഴിഞ്ഞത്. എന്നാൽ മികച്ച പ്രകടനത്തിനായി പരിശീലനത്തിൽ കഠിനാധ്വാനത്തിന് രോഹിത് കുറവ് വരുത്തിയിട്ടില്ല. ഇതോടെ മികച്ച പ്രകടനത്തിനായി കഴിയാവുന്നതെല്ലാം താൻ ചെയ്തിട്ടുണ്ടെന്ന് താരം സഹീർ ഖാനോട് പറഞ്ഞെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Content Highlights: Rohit Sharma's bizarre chat with Zaheer goes viral

To advertise here,contact us